|    May 29 Mon, 2017 1:30 pm
FLASH NEWS

അകത്തേത്തറ പാടശേഖരസമിതി അഴിമതി അന്വേഷിക്കണം

Published : 17th October 2016 | Posted By: Abbasali tf

അകത്തേത്തറ: ഗ്രാമപ്പഞ്ചായത്ത് അകത്തേത്തറയിലെ ചില പാടശേഖര സമിതികള്‍ നടത്തിയ അഴിമതികള്‍ അന്വേഷിക്കണമെന്ന് സിപിഐ അകത്തേത്തറ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. തട്ടാംപൊറ്റ, പപ്പാടി പാടശേഖരസമിതികളുടെ പേരില്‍ വ്യാപകമായി നവീകരണ പ്രവൃത്തികളുടെ പേരില്‍ വ്യാപകമായി അഴിമതികള്‍ നടന്നിട്ടുണ്ടെന്നും അതേക്കുറിച്ച് അനേ്വഷിക്കണമെന്നും സി പി ഐ അകത്തേത്തറ ലോക്കല്‍ കമ്മിറ്റി വിജിലന്‍സ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തട്ടാംപൊറ്റ പാടശേഖരസിമിതി ചാല്‍ പ്രവൃത്തികള്‍ക്ക് 13 ലക്ഷവും പപ്പാടി പാടശേഖരസമിതിയുടെ പേരില്‍  10 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതാണ്. എന്നാല്‍ കണ്‍വീനറുടെ പേരില്‍ ബിനാമികളാണ് പ്രവര്‍ത്തികള്‍ നടത്തിയത്. തുകയുടെ 50 ശതമാനം പോലും പ്രവൃത്തികള്‍ ചെലവഴിക്കാതെ കര്‍ഷകരെ വ ഞ്ചിക്കുകയാണ് ഇവര്‍ ചെയ്തത്.അതുകൊണ്ടുതന്നെ പ്രവര്‍ത്തികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സി പി ഐ അകത്തേത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി കെ വാസുദേവന്‍ ആവശ്യപ്പെട്ടു. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തികള്‍ നടന്നിട്ടുളളത്. അഴിമതിക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥന്മാരുടെ പേരില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day