|    Jul 21 Fri, 2017 4:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അകത്തും പുറത്തും നിന്ന് അഭിപ്രായം പറയാന്‍ പറ്റാത്ത അവസ്ഥയെന്ന് പിള്ള

Published : 21st March 2017 | Posted By: fsq

 

കോഴിക്കോട്: യുഡിഎഫില്‍ നിന്നുണ്ടായ അപമാനം ഇതുവരെ മാഞ്ഞിട്ടില്ലെന്നും ഇടതുമുന്നണി പ്രവേശനക്കാര്യത്തില്‍ വാക്കു തന്നവര്‍ മാന്യത കാണിക്കണമെന്നും കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള. കോഴിക്കോട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അകത്തുനിന്നും പുറത്തുനിന്നും അഭിപ്രായം പറയാന്‍ പറ്റാത്ത അവസ്ഥയാണ് പാര്‍ട്ടിക്കിപ്പോഴുള്ളത്. മലപ്പുറത്ത് ഇടതു മുന്നണിക്കുവേണ്ടി പ്രവര്‍ത്തിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ട് ഇടതു സ്ഥാനാര്‍ഥിക്ക് ഇത്തവണ അവിടെ ലഭിക്കും. മലപ്പുറത്ത് കോലീബി സഖ്യമില്ല. കേരളത്തില്‍ അത്തരം ഒരു സഖ്യത്തിന് സാധ്യതയില്ല. ഇന്ത്യയില്‍ ഫാഷിസത്തിനെതിരേ കനത്ത ചെറുത്തുനില്‍പ്പ് വേണം. അത് കേരളത്തില്‍ നിന്നു തുടങ്ങണമെന്നും പിള്ള പറഞ്ഞു. മാണി യുഡിഎഫില്‍ നിന്നും പോയിട്ടില്ല. അവര്‍ ഒന്നിക്കുന്നത് അടുത്തുതന്നെ കാണാനാവും. കെഎസ്ആര്‍ടി സിയുമായി ബന്ധപ്പെട്ട് ധനമന്ത്രിയുടെ പാക്കേജ് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. നജീം പാലക്കണ്ടി, പി വി നവീന്ദ്രന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക