|    Jan 18 Wed, 2017 3:53 pm
FLASH NEWS

അകക്കണ്ണുമായി സിനിമ കാണാന്‍ അവരെത്തി; സൗഹൃദം പകരാന്‍ കുഞ്ചാക്കോ ബോബനും

Published : 24th September 2016 | Posted By: SMR

ദിലീപ് കൈപ്പുഴ

കോട്ടയം: കാഴ്ചയില്ലാത്തവന്റെ ഇരുണ്ട ലോകത്തെ മറികടന്ന് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമ ആസ്വദിക്കാന്‍ തിയേറ്ററില്‍ എത്തിയ കോട്ടയം ഗവ. അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികളെ നടന്‍ കുഞ്ചാക്കോ ബോബന്‍ നേരില്‍കണ്ട് അഭിനന്ദിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയോടൊപ്പം കുഞ്ചാക്കോ ബോബന്‍ അന്ധവിദ്യാലയത്തിലെത്തിയത്.
ഹൈസ്‌കൂള്‍ വരെയുള്ള 44 വിദ്യാര്‍ഥികളാണ് അന്ധവിദ്യാലയത്തില്‍ പഠിക്കുന്നത്. ഹെഡ്മാസ്റ്റര്‍ ഇ ജെ കുര്യന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്താല്‍ വ്യാഴാഴ്ചയാണ് വിദ്യാര്‍ഥികള്‍ സിനിമ അറിയാന്‍ കോട്ടയം രമ്യ തിയേറ്ററില്‍ എത്തിയത്. മോണിങ് ഷോയ്ക്ക് മറ്റു പ്രേക്ഷകരോടൊപ്പം ഇരുന്നാണ് ഇവരും സിനിമ ആസ്വദിച്ചത്. കാഴ്ചയില്ലാത്തതിനാല്‍ അഭ്രപാളിയില്‍ മിന്നിമറയുന്ന സിനിമയിലെ ഡയലോഗുകള്‍ കേട്ട് ഹൃദിസ്ഥമാക്കുകയായിരുന്നു കുട്ടികള്‍.
സിനിമ കാണാന്‍ കാഴ്ചയില്ലാത്ത കുട്ടികളെത്തിയ വിവരമറിഞ്ഞ് അവരെ നേരില്‍ കാണാ ന്‍ സ്‌കൂളിലെത്തിയ കുഞ്ചാക്കോ ബോബന്‍ ഒന്നരമണിക്കൂറോളം കുട്ടികളുമായി സംവദിച്ചു.
താരപരിവേഷമില്ലാതെ തങ്ങളുടെ അടുത്തെത്തിയ നടനോട് കുട്ടികള്‍ സ്‌നേഹവും ബഹുമാനവും പങ്കുവച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം ഉച്ചയൂണും കഴിച്ച് ഫോട്ടോയും എടുത്താണ് താരം മടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക