|    Dec 16 Sat, 2017 10:31 pm
FLASH NEWS

അകക്കണ്ണിന്‍ വെളിച്ചത്തില്‍ മനമറിഞ്ഞു പാടി ആഷിക്

Published : 25th November 2016 | Posted By: SMR

കാളികാവ്: കാഴ്ച മറച്ചെങ്കിലും നിറഞ്ഞു പാടി ആഷിക്ക് നേടിയത് നിറയെ പുരസ്‌കാരങ്ങള്‍. ഇശല്‍ നനവുള്ള പാട്ടുകളിലൂടെയാണ് ആഷിക് സംസ്ഥാനതല സ്‌പെഷല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ മികവ് പുറത്തെടുത്തത്. മാപ്പിളപ്പാട്ടില്‍ മൂന്നുതവണ ഒന്നാം സ്ഥാനം നേടിയിരുന്നു. ലളിത ഗാനാലാപനത്തില്‍ മൂന്ന് പ്രാവശ്യവും പദ്യം ചൊല്ലലിലും രണ്ട് തവണയും രണ്ടാം സ്ഥാനക്കാരനായി ആഷിക്ക് ഗാനാലാപനത്തില്‍ തിളങ്ങി. കൂലിപ്പണിയെടുത്ത് കുടംബം പുലര്‍ത്തുന്ന പുറ്റാണിക്കാടന്‍ അസീസിന്റെയും ഫസ്‌ലയുടെയും മകനായ ആഷിക് മങ്കടയിലെ കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡില്‍ പഠിക്കുമ്പോഴാണ് ഗാനാലാപന രംഗത്ത് ശ്രദ്ധേയനാവുന്നത്. വീടിനടുത്ത അടക്കാകുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസിലെത്തിയപ്പോള്‍ സംഗീത മേഖലയില്‍ കൂടുതല്‍ മികവ പുറത്തെടുത്തു. കഴിഞ്ഞയാഴ്ച ആലപ്പുഴയില്‍ നടന്ന സംസ്ഥാന സെപെഷല്‍ സ്‌കൂള്‍ കലോല്‍സവത്തിലും ആഷിക് മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടി. ഇതിനോടകം ആറ് തവണ സംസ്ഥാനതല മല്‍സരങ്ങളില്‍ മാറ്റുരച്ചിട്ടുണ്ട് ഈ മിടുക്കന്‍. സ്‌കൂള്‍ കലോല്‍സവങ്ങള്‍ക്ക് പുറമെ മറ്റു ഗാനാലാപന വേദികളിലും പാടാന്‍ ആഷിക്കിന് അവസരം ലഭിച്ചു. ദര്‍ശന ചാനലില്‍ ഇശല്‍ മലബാര്‍ പ്രോഗ്രാമിലും പങ്കെടുത്തു. ഒരു ഗാന സിഡിയും തയ്യാറാക്കിയിട്ടുണ്ട്. മങ്കട സ്‌കൂളിലെ അധ്യാപകന്‍ നിസാര്‍ തൊടുപുഴയാണ് ആഷിക്കിനെ സംഗീത മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss