|    Apr 26 Thu, 2018 9:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഅ്‌സംഖാന് എതിരായ രാജ്യദ്രോഹക്കേസ് തള്ളി

Published : 5th April 2018 | Posted By: kasim kzm

ബദായുന്‍ (യുപി): സമാജ്‌വാദി പാര്‍ട്ടി നേതാവ് മുഹമ്മദ് അഅ്‌സംഖാനെതിരായ രാജ്യദ്രോഹക്കേസ് പ്രാദേശിക കോടതി തള്ളി. പോലിസ് സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ടും കോടതി തള്ളിയിട്ടുണ്ട്. കശ്മീരിനെ സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയതിന് ബജ്‌രംഗ്ദള്‍ നേതാവ് ഉജ്ജ്വല്‍ ഗുപ്തയാണ് പോലിസില്‍ പരാതി നല്‍കിയിരുന്നത്. 2010 ഡിസംബര്‍ 21ന് ഖാന്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. 2012 മെയ് അഞ്ചിന് അന്വേഷണ ഉദ്യോഗസ്ഥന്‍ അന്തിമ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപോര്‍ട്ട് കോടതി 2013 മെയ് നാലിനു തള്ളിയിരുന്നു. അഭിലഷണീയമായ ഫലം കിട്ടാന്‍ കെട്ടിച്ചമച്ചതാണ് റിപോര്‍ട്ടെന്ന് അന്ന് കോടതി വിലയിരുത്തി. പുനരന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് പോലിസ് സമര്‍പ്പിച്ച റിപോര്‍ട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അമര്‍ജിത് സിങ് തള്ളുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss