|    Feb 25 Sun, 2018 7:29 am
Home   >  Sports  >  Cricket  >  

അംലയുടെ സെഞ്ച്വറി പാഴായി; പഞ്ചാബിനെതിരേ ഗുജറാത്തിന് ആറ് വിക്കറ്റ് ജയം

Published : 7th May 2017 | Posted By: ev sports


മൊഹാലി: ഹാഷിം അംലയുടെ തകര്‍പ്പന്‍ സെഞ്ച്വറിക്കും മേലെ ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍ കരുത്ത് കാട്ടിയപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഗുജറാത്ത് ലയണ്‍സിന് തകര്‍പ്പന്‍ ജയം. ആറ് വിക്കറ്റിനാണ് ഗുജറാത്ത് വിജയം കൈപ്പിടിയിലൊതുക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 189 റണ്‍സ് കണ്ടെത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്ത ഗുജറാത്ത് വിജയം സ്വന്തമാക്കി.  ഡ്വെയ്ന്‍ സ്മിത്ത്(74) അര്‍ധ സെഞ്ച്വറി നേടി ഗുജറാത്തിന്റെ ടോപ് സ്‌കോററായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറില്‍ തന്നെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ(2) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന അംലയും മാര്‍ഷും പഞ്ചാബിനെ മികച്ച സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. 60 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സറും അടക്കമാണ് അംല 104 അടിച്ചെടുത്തത്. ഷോണ്‍ മാര്‍ഷ് 43 പന്തില്‍ ആറ് ഫോറുകള്‍ സഹിതമാണ് 58 റണ്‍സ് സ്വന്തമാക്കിയത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 125 റണ്‍സാണ് പഞ്ചാബിന് സമ്മാനിച്ചത്. രണ്ടാമനായി മാര്‍ഷ് മടങ്ങുമ്പോള്‍ പഞ്ചാബ് 15.4 ഓവറില്‍ രണ്ട്  വിക്കറ്റിന് 127 എന്ന നിലയിലായിരുന്നു. അവസാന ഓവറില്‍ ആളിക്കത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് പഞ്ചാബിനെ 189 റണ്‍സിലേക്കെത്തിച്ചത്. 11 പന്തില്‍ രണ്ട് സിക്‌സര്‍ പറത്തി 20 റണ്‍സുമായി മാക്‌സ്‌വെല്‍ പുറത്താവാതെ നിന്നു.
വിജയത്തിലേക്ക് അതിവേഗം ബാറ്റ് വീശിയ ഗുജറാത്തിന് വേണ്ടി സുരേഷ് റെയ്‌ന്(39) ഇഷാന്‍ കിഷന്‍(29), ദിനേഷ് കാര്‍ത്തിക്(35*) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. പഞ്ചാബിന് വേണ്ടി സന്ദീപ് ശര്‍മ രണ്ടും ഗ്ലെന്‍ മാക്‌സ്‌വെല്‍, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. തോല്‍വിയോടെ 11 മല്‍സരങ്ങളില്‍നിന്ന് 10 പോയിന്റുള്ള പഞ്ചാബ് ്അഞ്ചാം സ്ഥാനത്താണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss