|    Jun 24 Sat, 2017 4:00 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

അംബേദ്കര്‍ ദേശീയ ഫെലോഷിപ്പ് അബ്ദുറഹ്മാന്‍ ഫൈസിക്ക്

Published : 1st November 2016 | Posted By: SMR

തൃശൂര്‍: കേന്ദ്ര ദലിത് സാഹിത്യ അക്കാദമിയുടെ 2016ലെ ഡോ. ബി ആര്‍ അംബേദ്കര്‍ നാഷനല്‍ ഫെലോഷിപ്പിന് പ്രമുഖ മതപണ്ഡിതനും വാഗ്മിയുമായ അബ്ദുറഹിമാന്‍ ഫൈസി അര്‍ഹനായി. ഇമാം കൗണ്‍സില്‍ മുന്‍ദേശിയ സെക്രട്ടറിയും മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഫൈസിയെ മതസൗഹാര്‍ദ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളും പ്രഭാഷണ മികവുമാണ് ഫെല്ലോഷിപ്പിന് അര്‍ഹനാക്കിയത്. ഡിസംബര്‍ 12ന് ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെല്ലോഷിപ്പ് സമര്‍പ്പിക്കും. തൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശിയാണ് അബ്ദുറഹ്മാന്‍ ഫൈസി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക