|    Jan 18 Thu, 2018 11:36 pm
FLASH NEWS

അംബേദ്കര്‍ ദിനത്തില്‍ കൊടിമരം കത്തിച്ച സംഭവം: അന്വേഷണം തുടങ്ങി

Published : 15th July 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: അംബേദ്കര്‍ ജന്മദിനാചാരണത്തിന്റെ ഭാഗമായി ഗ്രാമ്പിയില്‍ സ്വകാര്യ തേയില തോട്ടത്തില്‍ കൊടി ഉയര്‍ത്താനുള്ള ശ്രമം സ്വകാര്യ തോട്ടം അധികൃതരും ഒപ്പമുണ്ടായിരുന്ന ആളുകളും ചേര്‍ന്ന് തടഞ്ഞ  സംഭവത്തില്‍ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു.കട്ടപ്പന ഡിവൈഎസ്പി സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കേസിലെ വാദികളില്‍ നിന്നും പ്രതി ചേര്‍ക്കപ്പെട്ടവരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും മൊഴികള്‍ രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രില്‍ 14നു എസ്.സിഎസ്.എസ്ടി. ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ ഗ്രാമ്പി വെടിക്കുഴി തോട്ടത്തില്‍  കെടിയേറ്റാന്‍ എത്തിയ സംഘത്തെയാണ്  തോട്ടം മാനേജ്‌മെന്റ് തൊഴിലാളികളെ ഉപയോഗിച്ച് തടഞ്ഞത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തോട്ടം ഉടമയും കക്ഷികളും കൊടിമരം വലിച്ചിഴച്ച് കത്തിച്ചു. സ്ഥലത്തെത്തിയ അനുയായികളെ ജാതി പറഞ്ഞ് പരിഹസിക്കുകയും ചെയ്തു എന്നതാണ് കേസ്. ഇത് ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ വണ്ടിപ്പെരിയാര്‍ എസ്. ഐ, കട്ടപ്പന ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നു പരാതിക്കാര്‍ തൊടുപുഴ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി കട്ടപ്പന ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.മാനേജ്‌മെന്റിന്റെ അനുമതിയില്ലാതെ കമ്പനി വക സ്ഥലത്ത് കൊടിമരം സ്ഥാപിച്ചതിനെതിരെ തോട്ടം അധികൃതര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.തുടര്‍ന്നു നടന്ന ചര്‍ച്ച പരാജയമായിരുന്നെങ്കിലും സംഭവത്തില്‍ പങ്കാളികളായ നാലു തോട്ടം തൊഴിലാളികളെ ജോലിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day