|    Dec 13 Wed, 2017 6:39 pm
FLASH NEWS

അംബേദ്കര്‍ അനുസ്മരണ സമ്മേളനം

Published : 7th December 2017 | Posted By: kasim kzm

തൃശൂര്‍: കേരള ദലിത് ഫെഡറേഷന്‍(കെഡിഎഫ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ അനുസ്മരണ സമ്മേളനം നടത്തി. കെഡിഎഫ് ജില്ലാ പ്രസിഡന്റ് പി സി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി ആര്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് എ രതീഷ് അനുസ്മരണ പ്രഭാഷണം നടത്തി. എ എസ് രാമചന്ദ്രന്‍, ടി സി ശശികുമാര്‍, പി സി സുരേഷ് കുമാര്‍, കെ പി രാമചന്ദ്രന്‍, എ വാസു, എ സുനില്‍കുമാര്‍, ബേബി മണികണ്ഠന്‍, ലത സുന്ദരന്‍ സംസാരിച്ചു. ദലിത് സംരക്ഷണ സമിതി കുന്നംകുളം മേഖല കമ്മിറ്റി അംബേദ്കര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ചെയര്‍മാന്‍ ടി കെ ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ കുഞ്ഞിമോന്‍ അധ്യക്ഷത വഹിച്ചു. കരീം പന്നിത്തടം അനുസ്മരണ സന്ദേശം നല്‍കി. ലബീബ് ഹസ്സന്‍, അബ്ദുള്‍ സലാം, കെ സി വിശ്വനാഥന്‍,ഇ.കെ.കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃശൂര്‍ ഡിസിസി ഓഫിസില്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ അനുസ്മരണ സമ്മേളനം നടത്തി.  സ്മൃതി മണ്ഡപത്തില്‍ മുന്‍ സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍  ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക