|    Jan 23 Mon, 2017 10:03 am
FLASH NEWS

അംബിക വധക്കേസ്: പ്രതി കുറ്റാക്കരനെന്നു കോടതി

Published : 5th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: പാക്കത്തെ പ്രമാദമായ അംബിക വധക്കേസ് പ്രതി പാക്കം നരിവയല്‍മുക്ക് കോളനിയിലെ ശ്രീജു(27) കുറ്റാക്കാരനാണെന്നു ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ഇയാളുടെ ശിക്ഷ ഏഴിനു പ്രഖ്യാപിക്കുമെന്നു ജഡ്ജി ഡോ. വി വിജയകുമാര്‍ വിധിന്യായത്തില്‍ പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഇലക്ട്രിസിറ്റി ആക്റ്റ് എന്നിവയാണ് ഇയാള്‍െക്കതിരേ ചുമത്തിയിട്ടുള്ളത്. കൊല്ലപ്പെടുമ്പോള്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു യുവതി. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ പരിശോധനയില്‍, കുഞ്ഞ് പ്രതിയുടേതാണെന്നു തെളിഞ്ഞതും അംബികയെ അവസാനമായി കണ്ടത് പ്രതിയോടൊപ്പമാണെന്ന ബസ് കണ്ടക്ടറുടെ മൊഴിയും കോടതിയുടെ ചോദ്യത്തിന് പ്രതിക്ക് വ്യക്തമായി ഉത്തരം നല്‍കാന്‍ സാധിക്കാത്തതും അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതി അംബികയുടെ മാതാവിന് അയച്ച കത്തുമാണ് തെളിവായി സ്വീകരിച്ചത്. പുല്‍പ്പള്ളി പഞ്ചായത്തിലെ പാക്കം നരിവയല്‍മുക്ക് കോളനിയിലെ അംബിക(20)യുടെ മൃതദേഹം 2014 ആഗസ്ത് 10ന് ഉച്ചയോടെയാണ് കോളനിക്ക് സമീപത്തെ വനത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. അംബിക അയല്‍വാസിയായ പ്രതിയുമായി പ്രണയത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കുമെന്നു യുവതി അമ്മയോട് പറഞ്ഞിരുന്നു. അംബികയെ കാണാതായതിനെ തുടര്‍ന്ന് അമ്മ ബിന്ദു ആഗസ്ത് എട്ടിന് പുല്‍പ്പള്ളി പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ശ്രീജുവിനെ അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക