|    Jun 25 Mon, 2018 3:02 pm
Home   >  Todays Paper  >  page 7  >  

അംബരീഷ് മല്‍സരത്തിനില്ല

Published : 25th April 2018 | Posted By: kasim kzm

ബംഗളൂരു:  കര്‍ണാടകയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ലെന്നു കോണ്‍ഗ്രസ് നേതാവും നടനുമായ എം എച്ച് അംബരീഷ്. അനാരോഗ്യമാണ് മല്‍സരിക്കാതിരിക്കാന്‍ കാരണം.
ഉത്തരവാദിത്തത്തോടു നീതി പുലര്‍ത്താന്‍ തനിക്കാവില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്റെ ജോലി കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. തനിക്ക് വയസ്സാവുകയാണ്. തന്റെ ശക്തിയും താല്‍പര്യവും ക്ഷീണിച്ചിട്ടുണ്ട്- അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
കോണ്‍ഗ്രസ് പുറത്തിറക്കിയ ആദ്യഘട്ട പട്ടികയില്‍ അംബരീഷിന്റെ പേരുണ്ടായിരുന്നു. മല്‍സരിപ്പിക്കാനായിരുന്നു പാര്‍ട്ടിയുടെ താല്‍പര്യം. എന്നാല്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss