|    Jan 22 Sun, 2017 11:51 am
FLASH NEWS

അംജത് അലിഖാന് ബ്രിട്ടന്‍ വിസ നിഷേധിച്ചു

Published : 13th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സരോദ് മാന്ത്രികന്‍ അംജത് അലിഖാന്റെ വിസാ അപേക്ഷ ഡല്‍ഹിയിലെ ബ്രിട്ടിഷ് ഹൈക്കമ്മീഷന്‍ തള്ളി. സപ്തംബര്‍ 17, 18 തിയ്യതികളില്‍ ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണു ഖാന്‍ ഇക്കാര്യം അറിയിച്ചത്. 1970 മുതല്‍ എല്ലാ വര്‍ഷവും യുകെയില്‍ താന്‍ പരിപാടി അവതരിപ്പിക്കാറുണ്ടെന്നും ഇപ്പോള്‍ വിസ നിഷേധിച്ച നടപടിയില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാരണം അന്വേഷിച്ചപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നായിരുന്നു ഹൈക്കമ്മീഷന്‍ വക്താവിന്റെ പ്രതികരണം. ബ്രിട്ടിഷ് രാജസദസ്സില്‍ ഉള്‍പ്പെടെ  സംഗീതപരിപാടികള്‍ അവതരിപ്പിച്ചയാളാണ് അംജത് അലി. ഹിന്ദുസ്ഥാനി സംഗീതജ്ഞ ശുഭാ മുദ്ഗലും അദ്ദേഹത്തിനൊപ്പം ലണ്ടനില്‍ പരിപാടി അവതരിപ്പിക്കാനിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക