|    Aug 14 Tue, 2018 11:56 am
FLASH NEWS

അംഗീകാരത്തിനുള്ള സ്‌കൂളുകളുടെ അപേക്ഷ സ്വീകരിക്കണം: അസ്മി

Published : 4th August 2018 | Posted By: kasim kzm

കോഴിക്കോട്: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ ഒരു മാസത്തിനകം അംഗീകാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കണമെന്ന് കോടതി വിധിയുള്ളതിനാല്‍ അതനുസരിച്ച് സ്‌കൂളുകളുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ ഓഫിസുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കണമെന്ന് അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
അംഗീകാരത്തിനായി അപേക്ഷ നല്‍കുന്നതിന്ന് വേണ്ടി സ്—കൂള്‍ മാനേജ്—മെന്റുകള്‍ വിദ്യാഭ്യാസ ഓഫീസുകള്‍ കയറിയിങ്ങുമ്പോള്‍ ഇത് സ്വീകരിക്കുന്നതിനായി തങ്ങള്‍ക്ക് ഉത്തരവൊന്നും
ലഭിച്ചിട്ടില്ലന്ന് പറഞ്ഞ് അപേക്ഷകള്‍ ഓഫീസ് ജീവനക്കാര്‍ തിരസ്—ക്കരിക്കുന്നത് ഖേദകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. അംഗീകാരമില്ലാത്ത സ്—കൂളുകള്‍ക്ക് അംഗീകാരം നേടുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗം നിര്‍ദേശം നല്‍കുന്നതുമായി ബന്ധപ്പെട്ട് അസ്മിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ശില്‍പ്പശാല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫസര്‍ കെ ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. അസ്മി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാജി പി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss