|    Sep 20 Thu, 2018 9:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അംഗപരിമിതര്‍ക്ക് ആശ്വാസം; എടിഎമ്മുകളില്‍ റാംപ് സ്ഥാപിക്കും

Published : 13th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ എല്ലാ എടിഎമ്മുകളിലും റാംപ് സ്ഥാപിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. അംഗപരിമിതര്‍ക്ക് തടസ്സം കൂടാതെ എടിഎമ്മില്‍ പ്രവേശിച്ച് ഇടപാടുകള്‍ നടത്താവുന വിധത്തില്‍ ബാങ്കുകളുടെ എടിഎമ്മുകളില്‍ റാംപ് സ്ഥാപിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കിയിരുന്നു.
കരമന സ്വദേശിനി കെ ഫരീദാബീവി നല്‍കിയ പരാതിയിലാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ കമ്മീഷന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഫരീദാബീവിയുടെ ശമ്പളം എസ്ബിഐയിലാണു വരുന്നത്. അംഗപരിമിതിയുള്ളതിനാ ല്‍ തനിക്ക് എടിഎമ്മില്‍ പ്രവേശിച്ച് ശമ്പളം മാറാനാവുന്നില്ലെന്നായിരുന്നു പരാതി. എസ്ബിഐക്കെതിരേയായിരുന്നു പരാതി.
കമ്മീഷന്‍ എസ്ബിഐയില്‍ നിന്ന് റിപോര്‍ട്ട് വാങ്ങിയെങ്കിലും വാടകമുറികളില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളില്‍ റാംപ് നിര്‍മിക്കുന്നത് പ്രായോഗികമല്ലെന്നാണ് ബാങ്ക് വിശദീകരിച്ചത്. ബാങ്കിന്റെ വിശദീകരണം കമ്മീഷന്‍ തള്ളിയിരുന്നു. അംഗപരിമിതരുടെ അവകാശങ്ങളെക്കുറിച്ചുള്ള യുഎന്‍ ഉടമ്പടികള്‍ അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും അംഗപരിമിതര്‍ക്ക് പ്രവേശിക്കാന്‍ അവസരം നല്‍കണമെന്ന സുപ്രിംകോടതി ഉത്തരവും കമ്മീഷന്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു.
ആര്‍ബിഐ ഗൈഡ്‌ലൈന്‍ പ്രകാരം എടിഎമ്മുകള്‍ അംഗപരിമിതസൗഹൃദമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് കമ്മീഷനെ അറിയിച്ചത്. റാംപ് നിലവില്‍ വരുന്നതോടെ എടിഎമ്മിനുള്ളില്‍ വീല്‍ചെയര്‍ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് എസ്ബിഐക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആര്‍ബിഐയുടെ കത്തില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss