|    Jan 21 Sat, 2017 3:45 am
FLASH NEWS

അംഗപരിമിതര്‍ക്കും തുടങ്ങി ഒരു ഒളിംപിക്‌സ്

Published : 17th August 2016 | Posted By: SMR

ലോകമഹായുദ്ധങ്ങള്‍ ആഗോളതലത്തില്‍ നാശംവിതച്ച കാലം. രാഷ്ട്രങ്ങളുടെ അധികാരക്കൊതിയും യുദ്ധവെറിയും നഷ്ടമാക്കിയത് നിരവധി ജീവനുകള്‍.
ജീവനുകള്‍ നഷ്ടപ്പെട്ടവര്‍ക്കു പുറമേ അംഗഭംഗം ബാധിച്ച നിരവധിപേരും ഈ യുദ്ധങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷികളായി.
എന്നാല്‍, ഒളിംപിക്‌സ് എന്ന ആഗോള കായികമാമാങ്കം എന്നും കാത്തുസൂക്ഷിച്ചത് സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് 1948ലെ ലണ്ടന്‍ ഒളിംപിക്‌സ് ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ചു ചരിത്രത്തില്‍ വിപ്ലവം കുറിച്ചത്. രണ്ടാം ലോകയുദ്ധത്തില്‍ പരിക്കേറ്റ സെനികരെ പുനരധിവസിപ്പിക്കാന്‍ ലക്ഷ്യംവച്ചുകൊണ്ട് ആ വര്‍ഷമാണ് സര്‍ ലുഡ്‌വിങ് ഗുട്ടമാന്‍ എന്ന ജര്‍മന്‍ ന്യൂറോളജിസ്റ്റ് അത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഭിന്നശേഷിക്കാര്‍ക്കായി ഒരു ഒളിംപിക്‌സ് മല്‍സരയിനം എന്ന നിര്‍ദേശമായിരുന്നു ആദ്യം വന്നത്.
ശേഷമുള്ള 12 വര്‍ഷക്കാലം വാര്‍ഷിക കായികയിനമായാണ് ഭിന്നശേഷിക്കാര്‍ക്കുള്ള മല്‍സരം നടന്നത്. ഗുട്ടമാന്റെ നിരന്തര പരിശ്രമത്തെ തുടര്‍ന്ന് 1960ല്‍ ഭിന്നശേഷിക്കാര്‍ക്കു മാത്രമായി പാരാലിംപിക്‌സ് ആരംഭിക്കുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക