|    Jul 24 Mon, 2017 10:21 pm
FLASH NEWS

അംഗടിമുഗറില്‍ ഗൃഹനാഥനെ അടിച്ചുവീഴ്ത്തിയ മോഷ്ടാവ് പിടിയില്‍

Published : 14th July 2017 | Posted By: fsq

 

കുമ്പള: ഗൃഹനാഥനെ അടിച്ചുവീഴ്ത്തി രക്ഷപ്പെട്ട മോഷ്ടാവിനെ പോലിസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി അംഗടിമുഗറിലാണ് സംഭവം. അംഗടിമുഗര്‍ എകെജി നഗറിലെ അഹമ്മദലി(54)യുടെ വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ കാക്ക ഹനീഫയെയാണ് കട്ടത്തടുക്കയില്‍ വച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ വെള്ളം കുടിക്കാനായി അടുക്കളയില്‍ എത്തിയപ്പോഴാണ് ഒരാള്‍ ഒളിച്ചിരിക്കുന്നത് കണ്ടത്. ഇതോടെ കുട്ടികള്‍ ബഹളംവയ്ക്കുകയും അഹമ്മദലി ഓടി എത്തുകയുമായിരുന്നു. പിന്നീട് മോഷ്ടാവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അടുക്കളയിലുണ്ടായിരുന്ന മരവടി എടുത്ത് അഹമ്മദലിയെ തലയ്ക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് മോഷ്ടാവിനെ പിടികൂടിയത്. പരിക്കേറ്റ അഹമ്മദലിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക