|    Aug 15 Wed, 2018 8:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ രാജിവയ്ക്കും: മോഹന്‍ലാല്‍

Published : 8th August 2018 | Posted By: kasim kzm

കൊച്ചി: സൗഹാര്‍ദത്തോടെ എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ മുന്നോട്ട് കൊണ്ടുപോവാനാണ് ശ്രമിക്കുന്നതെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. സഹായം പ്രതീക്ഷിച്ചിട്ടും കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുന്നതിനെപ്പറ്റി ആലോചിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സങ്കീര്‍ണമായ ഒരു പ്രശ്‌നങ്ങളും സംഘടനയില്‍ ഇല്ല. യോഗത്തില്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീര്‍ന്നിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അംഗങ്ങളുടെ നിര്‍ദേശപ്രകാരം ജനറല്‍ ബോഡി ഉടന്‍ വിളിക്കും. ജനറല്‍ ബോഡിയില്‍ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ നേരിട്ടോ ഒരു വോട്ടിങ് മുഖേനയോ പറയാനുള്ള സന്ദര്‍ഭം ഒരുക്കിനല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പുറത്ത് നിന്നുള്ള റിട്ട. ജഡ്ജിനെ ഉള്‍പ്പെടുത്തി അവരുടെ നിയമോപദേശങ്ങള്‍ നേടി സ്ഥിരമായൊരു ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിക്കും. ഒരു പ്രഫഷനല്‍ സംഘടന എന്നുള്ള ആശയമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. നടിയെ ഉപദ്രവിച്ച കേസില്‍ കക്ഷിചേരാനുള്ള ഭാരവാഹികളായ നടികളുടെ ശ്രമത്തെ യോഗം വിലയിരുത്തി. നടിയുടെ കേസില്‍ ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ നല്‍കിയ ഹരജി അമ്മയുടെ തീരുമാനമല്ലെന്ന് ഖജാഞ്ചിയായ ജഗദീഷ് പറഞ്ഞു. ഹരജിയില്‍ സുഹൃത്തിന് എതിരായി വന്ന ഭാഗം നീക്കംചെയ്യും. എന്നാല്‍ ഹരജി പിന്‍വലിക്കില്ല. ആക്രമിക്കപ്പെട്ട നടിയുമായി ചര്‍ച്ച ചെയ്തില്ലായെന്നതാണ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്നും രചന പറഞ്ഞു.
അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദീഖ്, ടിനി ടോം, ആസിഫ് അലി, ജയസൂര്യ, ഇന്ദ്രന്‍സ്, ഇടവേള ബാബു, അജു വര്‍ഗീസ്, ശ്വേത മേനോന്‍, മുകേഷ്, കരമന സുധീര്‍ എന്നിവരും പങ്കെടുത്തു. എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം അഭിനേതാക്കളായ രേവതി, പാര്‍വതി, പത്മപ്രിയ, ജോയ്മാത്യു ഷമ്മി തിലകന്‍ എന്നിവരുമായി പ്രത്യേകം ചര്‍ച്ചയും നടത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss