Flash News

ജി.കാര്‍ത്തികേയന്റെ സ്മരണയ്ക്കായി മാധ്യമ അവാര്‍ഡ് ഏര്‍പ്പെടുത്തും

തിരുവനന്തപുരം : മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേന്റെ സ്മരണ നിലനിര്‍ത്തുന്നതിന് നിയമസഭാ റിപ്പോര്‍ട്ടിംഗിന് ജി.കാര്‍ത്തികേയന്‍ മീഡിയാ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന്് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. ഓരോ വര്‍ഷവും അച്ചടി/ദൃശ്യ മാധ്യമങ്ങളില്‍ നിന്നും ഓരോരുത്തര്‍ക്കാണ് അവാര്‍ഡ് നല്‍കുക. ജനുവരിയില്‍ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് അവാര്‍ഡ് സമ്മാനിക്കും. 50,000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങിയതാണ് അവാര്‍ഡ്. നിയമസഭാ റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച ഏറ്റവും നല്ല രചനകള്‍ക്കാണ് അവാര്‍ഡ്. ആദ്യ അവാര്‍ഡിനുള്ള അപേക്ഷ ഉടനെ ക്ഷണിക്കും. നിയമസഭാ സമുച്ചയത്തിലെ നിയമസഭാ മ്യൂസിയം പുതിയ ബ്ലോക്കിന് ജി.കാര്‍ത്തികേയന്‍ നിയമസഭാ മ്യൂസിയം എന്ന് നാമകരണം നടത്തും. നിയമസഭയുടെ ആദ്യസ്പീക്കറായിരുന്ന കെ.ശങ്കരനാരായണന്‍ തമ്പിയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള നടപടിയും സ്വീകരിക്കും.
Next Story

RELATED STORIES

Share it