thiruvananthapuram local

േേമാഷണക്കുറ്റം ആരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത ബാലനെ കാണാതായി

നെടുമങ്ങാട്: മോഷണക്കുറ്റം ആരോപിച്ച് വലിയമല പോലിസ് കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടച്ച പതിനേഴുകാരനെ കാണാതായി.
നെടുമങ്ങാട് കരുപ്പൂര് പനങ്ങോട്ടേല സ്വദേശി രാജന്റെ മകന്‍ രാഹുല്‍രാജിനെയാണ് കഴിഞ്ഞദിവസം രാത്രി 11നു ശേഷം ലോക്കപ്പില്‍ നിന്നും കാണാതായത്.
ഇക്കഴിഞ്ഞ നാലിന് കരുപ്പൂര് വച്ച് വലിയമല എസ്‌ഐ അരുണാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഒരു കേസില്‍ നിലനിന്നിരുന്ന ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ വാറന്റ് അനുസരിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പറയുന്നുണ്ടെങ്കിലും പ്രതിയെ യഥാസമയം കോടതിയില്‍ ഹാജരാക്കാതെ ലോക്കപ്പില്‍ സൂക്ഷിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്തവരെ ലോക്കപ്പില്‍ സൂക്ഷിക്കരുതെന്ന നിയമം മറികടന്നാണ് രാഹുലിനെ രണ്ടു ദിവസത്തില്‍ കൂടുതല്‍ ലോക്കപ്പില്‍ ഇട്ടിരുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കരുപ്പൂര് സ്‌കൂളില്‍ നടന്ന ഫാന്‍ മോഷണത്തിന് പുറമേ റബര്‍ ഷീറ്റ് മോഷണക്കേസിലും രാഹുല്‍ പ്രതിയാണെന്ന് ആരോപണമുണ്ടായിരുന്നു. കുറ്റം തെളിയിക്കുന്നതിനായാണ് ഒരു ദിവസം മുഴുവന്‍ ലോക്കപ്പില്‍ ഇട്ടിരുന്നതത്രേ.
ഇതിനിടയില്‍ രാഹുലിനെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. രാത്രിയില്‍ ലോക്കപ്പ് പരിശോധിച്ച പോലിസുകാരാണ് രാഹുലിനെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ഒരു രാത്രിയും പകലും നീണ്ട അന്വേഷണത്തിനൊടുവിലും രാഹുലിനെ കണ്ടെത്താനായിട്ടില്ല.മാഷണക്കുറ്റം ആരോപിച്ച് പോലിസ്
കസ്റ്റഡിയിലെടുത്ത ബാലനെ കാണാതായി
നെടുമങ്ങാട്: മോഷണക്കുറ്റം ആരോപിച്ച് വലിയമല പോലിസ് കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടച്ച പതിനേഴുകാരനെ കാണാതായി.
നെടുമങ്ങാട് കരുപ്പൂര് പനങ്ങോട്ടേല സ്വദേശി രാജന്റെ മകന്‍ രാഹുല്‍രാജിനെയാണ് കഴിഞ്ഞദിവസം രാത്രി 11നു ശേഷം ലോക്കപ്പില്‍ നിന്നും കാണാതായത്.
ഇക്കഴിഞ്ഞ നാലിന് കരുപ്പൂര് വച്ച് വലിയമല എസ്‌ഐ അരുണാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഒരു കേസില്‍ നിലനിന്നിരുന്ന ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ വാറന്റ് അനുസരിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പറയുന്നുണ്ടെങ്കിലും പ്രതിയെ യഥാസമയം കോടതിയില്‍ ഹാജരാക്കാതെ ലോക്കപ്പില്‍ സൂക്ഷിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്തവരെ ലോക്കപ്പില്‍ സൂക്ഷിക്കരുതെന്ന നിയമം മറികടന്നാണ് രാഹുലിനെ രണ്ടു ദിവസത്തില്‍ കൂടുതല്‍ ലോക്കപ്പില്‍ ഇട്ടിരുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കരുപ്പൂര് സ്‌കൂളില്‍ നടന്ന ഫാന്‍ മോഷണത്തിന് പുറമേ റബര്‍ ഷീറ്റ് മോഷണക്കേസിലും രാഹുല്‍ പ്രതിയാണെന്ന് ആരോപണമുണ്ടായിരുന്നു. കുറ്റം തെളിയിക്കുന്നതിനായാണ് ഒരു ദിവസം മുഴുവന്‍ ലോക്കപ്പില്‍ ഇട്ടിരുന്നതത്രേ.
ഇതിനിടയില്‍ രാഹുലിനെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. രാത്രിയില്‍ ലോക്കപ്പ് പരിശോധിച്ച പോലിസുകാരാണ് രാഹുലിനെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ഒരു രാത്രിയും പകലും നീണ്ട അന്വേഷണത്തിനൊടുവിലും രാഹുലിനെ കണ്ടെത്താനായിട്ടില്ല.
Next Story

RELATED STORIES

Share it