Business

ഹ്യൂമന്‍ഡവലപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ ഇന്ത്യയ്ക്ക് 130ാം റാങ്ക്

ഹ്യൂമന്‍ഡവലപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ ഇന്ത്യയ്ക്ക് 130ാം റാങ്ക്
X
human-development-index



ന്യൂഡല്‍ഹി: ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം 130 നും 131നും ഇടയില്‍. യുനൈറ്റഡ് നാഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം പുറത്തുവിട്ട 2015ലെ ആഗോള ഹ്യൂമന്‍ഡവലപ്പ്‌മെന്റ് റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2014ലെ അവസ്ഥ കണക്കാക്കിയാണ് പഠനറിപോര്‍ട്ട്.ഇന്ത്യയുടെ എച്ച്ഡിഐ സ്‌കോര്‍ 0.609ആണ്.

രാജ്യങ്ങളില്‍ മാനവീയ വികസനങ്ങളുടെ കാര്യത്തില്‍ മധ്യമ രേഖയില്‍ വരണമെങ്കില്‍ ഏകദേശം 0.630 സ്‌കോറിലെങ്കിലുമെത്തണം. എന്നാല്‍ ഇന്ത്യ ശരാശരിയുടെ താഴെയാണ് ഇക്കാര്യത്തിലെന്നുവേണം കണക്കുകളില്‍ നിന്ന് മനസിലാകാന്‍. എന്നാല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സ്ഥിതി പരിഗണിച്ചാല്‍ സ്‌കോര്‍ 0.607 ആണ്.

അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്,പാകിസ്താന്‍ എന്നീ രാജ്യങ്ങളിലേക്കാളും മുകളിലാണ് ഹ്യുമന്‍ ഡവലപ്പ്‌മെന്റിന്റെ കാര്യത്തില്‍. അതേസമയം താജിക്കിസ്ഥാന്‍,ഇറാഖ്,നമിബിയ,ഗ്വാട്ടിമാല,നോര്‍വെ എന്നിവയേക്കാള്‍ താഴെയാണ് ജീവിത നിലവാരത്തിന്റെ കാര്യത്തില്‍ ഇന്ത്യ.188 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്‍ഡക്‌സ് ഉണ്ടാക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it