ഹ്യൂം ഹാട്രിക്കില്‍ തകര്‍ന്ന് മുംബൈ; അത്ലറ്റികോ കൊല്‍ക്കത്ത 4 - മുംബൈ സിറ്റി 1, ഇന്നു മല്‍സരമില്ല
BY swapna en2 Nov 2015 4:22 AM GMT
swapna en2 Nov 2015 4:22 AM GMT
മുംബൈ: ഹാട്രിക്കുമായി കളം നിറഞ്ഞ ഇയാന്‍ ഹ്യൂമിന്റെ (34, 45, 81) മികവില്‍ തുടര്വിജയങ്ങളുമായെത്തിയ മുംബൈയെ കൊല്‍ക്കത്ത പിടിച്ചു കെട്ടി. ഇന്നലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു വംഗനാട്ടുകാരുടെ ആധികാരിക ജയം. ജയത്തോടെ 10 പോയിന്റുമായി കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മുംബൈ ഒരു പടി താഴേക്കിറങ്ങി ആറാം സ്ഥാനത്തായി. ഹ്യൂമിനെക്കൂടാതെ അഗസ്റ്റിന് ഫെര്‍ണാണ്ടസ് കൊല്‍ക്കത്തയുടെ നാലാം ഗോള്‍ നേടിയപ്പോള്‍ സെലിം ബെനാച്ചറുടെ വകയായിരുന്നു മുംബൈയുടെ ആശ്വാസഗോള്‍. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ നേടിയ ഹ്യൂം രണ്ടാം പകുതിയിലാണ് ഹാട്രിക് തികച്ചത്. പെനല്‍റ്റിയില്‍ നിന്നായിരുന്നു ഹ്യൂമിന്റെ രണ്ടാം ഗോള്‍. 34ാം മിനിറ്റിലായിരുന്നു ഹ്യൂമിന്റെ ആദ്യ ഗോള്‍. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനല്‍റ്റിയില്‍ നിന്ന് ഹ്യൂം കൊല്‍ക്കത്തയുടെ ലീഡ് വര്‍ധിപ്പിച്ചു. ഗോള്‍ ലക്ഷ്യം വച്ച സുനില്‍ ഛേത്രിയുടെ ഷോട്ട് കൊല്‍ക്കത്ത ഗോളി തടുത്തിട്ടപ്പോള്‍ റീബൗണ്ടില്‍ സെലിം ബെനാച്ചര് തൊടുത്ത ഷോട്ടില്‍ നിന്നായിരുന്നു മുംബൈയുടെ ആശ്വാസ ഗോള്‍. ഡൗത്തിയില് നിന്നും പന്ത് സ്വീകരിച്ച അഗസ്റ്റിന് ഫെര്‍ണാണ്ടസ് തകര്‍പ്പന്‍ ഫിനിഷിങിലൂടെ സന്ദര്‍ശകരുടെ മൂന്നാം ഗോള്‍ നേടി. ഏഴിന് നോര്‍ത്ത് ഈസ്്റ്റുമായാണ് കൊല്‍ക്കത്തയുടെ അടുത്ത മല്‍സരം.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT