ഹ്യുമാനിറ്റീസില്‍ 77.25 വിജയം; കൂടുതല്‍ എ പ്ലസ് സയന്‍സില്‍; വിജയശതമാനം കൊമേഴ്‌സിന്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ എ പ്ലസ് ഗ്രേഡ് സ്വന്തമാക്കിയത് സയന്‍സ് ഗ്രൂപ്പില്‍. 8,120 വിദ്യാര്‍ഥികളാണ് ഈ വിഭാഗത്തില്‍ എ പ്ലസ് കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം 8,902 പേരായിരുന്നു ഈ വിഭാഗത്തില്‍ എ പ്ലസ് നേടിയിരുന്നത്.
ഹ്യുമാനിറ്റീസ് വിഭാഗത്തില്‍നിന്ന് 364 പേര്‍ക്കും കൊമേഴ്‌സില്‍നിന്ന് 1,386 പേര്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. അതേസമയം, വിജയശതമാനത്തില്‍ മുന്നില്‍ കൊമേഴ്‌സ് ഗ്രൂപ്പുകാരാണ്. 1,07,003 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 88,001 വിദ്യാര്‍ഥികള്‍ (82.24) ഉപരിപഠനത്തിന് അര്‍ഹരായി. സയന്‍സ് ഗ്രൂപ്പില്‍ 1,82,180 വിദ്യാര്‍ഥികളില്‍ 1,48,744 പേരാണ് (81.65) ഉന്നതപഠനത്തിന് യോഗ്യരായത്. 72,500 ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികളില്‍ 56,008 (77.25) പേരും വിജയിച്ചു.
പട്ടികജാതി വിഭാഗത്തില്‍ 37,875 പേരില്‍ 23,132 (61.07) പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ 5,049 ല്‍ 3,101 (61.42) പേരും ഒഇസി വിഭാഗത്തില്‍ 13,136ല്‍ 9,225 (70.23) പേരും ഒബിസി വിഭാഗത്തില്‍ 2,18,315ല്‍ 18,00,04ഉം, ജനറല്‍ വിഭാഗത്തില്‍ 87,308 പേരില്‍ 77,290 (88.53) പേരും ഉന്നതപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം കൂടുതല്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലാണ്. എയ്ഡഡ് മേഖലയില്‍ 1,75,572 പേര്‍ പരീക്ഷയെഴുതിയതില്‍ 1,46,094 (83.21) പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,52,698 പേര്‍ പരീക്ഷയെഴുതിയതില്‍ 1,21,635 (79.66) പേരും അണ്‍ എയ്ഡഡ് മേലയില്‍ 33,227 പേരില്‍ 24,841 (74.76) വിദ്യാര്‍ഥികളും ഉന്നതപഠനത്തിന് അര്‍ഹരായി.
Next Story

RELATED STORIES

Share it