Second edit

ഹോളി സമാഗതമാവുമ്പോള്‍

വെള്ളം പാഴാക്കിക്കൊണ്ട് ഹോളി ആഘോഷത്തിലേര്‍പ്പെടുന്ന ഉത്തരേന്ത്യക്കാരുടെ കൈ തല്ലിയൊടിക്കണമെന്നാണ് മുംബൈയിലെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ നേതാവ് രാജ് താക്കറെയുടെ ആഹ്വാനം. വടക്കേ ഇന്ത്യയില്‍ ഏറെ ജനകീയമായ ഈ ആഘോഷം മാര്‍ച്ച് 24നു വരാനിരിക്കെയാണ് താക്കറെ പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തുവന്നിട്ടുള്ളത്. പ്രാദേശികമായ ഉല്‍സവങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കങ്ങളോടൊപ്പം അന്യരുടെ ആഘോഷങ്ങളുടെ നേരെയുള്ള അസഹിഷ്ണുതയും രാജ്യത്ത് പടര്‍ന്നുപിടിക്കുന്നു എന്നാണ് രാജ് താക്കറെയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.
ഇന്ത്യയില്‍ ഹോളിക്കെതിരേ മുറവിളികളുയരുമ്പോള്‍ പാകിസ്താനില്‍ പ്രസ്തുത ആഘോഷം പൊതു ഒഴിവുദിനമാക്കിയിരിക്കുന്നു എന്നതാണ് കൗതുകവാര്‍ത്ത. സിന്ധ് പ്രവിശ്യയിലാണ് ഹോളി ദിവസമായ മാര്‍ച്ച് 24 ഒഴിവുദിവസമാക്കിയത്.
പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷത്തിന്റെ ആഘോഷദിവസങ്ങളായ ഹോളിയും ദീപാവലിയും ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ ഈസ്റ്ററും പൊതു ഒഴിവുദിവസങ്ങളായി പ്രഖ്യാപിക്കണമെന്ന പ്രമേയം ദേശീയ അസംബ്ലി പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ ഉത്തരവ്. പരസ്പരം അടിപ്പിക്കാനും അടുപ്പിക്കാനും മതപരമായ ആഘോഷങ്ങള്‍ക്കു കഴിയുന്നുവെന്നു സാരം.
Next Story

RELATED STORIES

Share it