ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ സംഭരിക്കും: കൃഷിമന്ത്രി

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് സംസ്ഥാനത്തെ കര്‍ഷകരില്‍നിന്നും കാര്‍ഷികോല്‍പാദന കേന്ദ്രങ്ങളില്‍നിന്നും പരമാവധി പച്ചക്കറികള്‍ നേരിട്ട് സംഭരിക്കണമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനസര്‍ക്കാ ര്‍ വിപണി ഇടപെടലിന്റെ ഭാഗമായി പതിനഞ്ചിനം പച്ചക്കറികള്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹോര്‍ട്ടികോര്‍പ്പിന്റെ തിരുവനന്തപുരം പാളയത്തെ സസ്യ സൂപ്പര്‍മാര്‍ക്കറ്റില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ജൈവകാര്‍ഷികനയം രൂപീകരിക്കുമെന്നും ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതിന് കൂടുതല്‍ സ്റ്റാളുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് മാതൃകയില്‍ ഉല്‍പാദനകേന്ദ്രങ്ങളില്‍നിന്ന് ഉല്‍പന്നങ്ങള്‍ സംഭരിച്ചാല്‍ ഇടനിലക്കാരെ ഒഴിവാക്കാനും കര്‍ഷകര്‍ക്ക് പരമാവധി മെച്ചപ്പെട്ട വില ഉറപ്പാക്കാനും സാധിക്കും. വരുന്ന ഓണക്കാലത്ത് വിഷരഹിത നാടന്‍ പച്ചക്കറികള്‍ പരമാവധി ലഭ്യമാക്കുന്നതിന് ആസൂത്രിതമായി കൃഷിവകുപ്പിന്റെ നേതൃത്വത്തി ല്‍ കര്‍ഷകര്‍, കര്‍ഷകക്കൂട്ടായ്മകള്‍, സ്വയംസഹായ സംഘങ്ങ ള്‍, പൊതുമേഖലാസ്ഥാപനങ്ങ ള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ട് സ്വയംപര്യാപ്തതയിലെ—ത്താനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൃഷിവകുപ്പിന്റെ ഫാമുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഗുണമേന്മയുള്ള ഉല്‍പന്നങ്ങളും ശാസ്ത്രീയമായി ഉല്‍പാദിപ്പിക്കുന്ന ജൈവകീടനാശിനികളും ജൈവവളങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തുടനീളവും ആനയറയിലും പാളയത്തും വിപണനകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it