kannur local

ഹോട്ടലുകളില്‍ പഴകിയഭക്ഷണം പിടികൂടി

തലശ്ശേരി: നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടല്‍, കൂള്‍ ബാറുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. തലശ്ശേരി നഗരസഭ ഹെല്‍ത്ത് വിഭാഗം നടത്തിയ റെയ്ഡിലാണ് സാധനങ്ങള്‍ പിടികൂടിയത്.
തലായി മാക്കൂട്ടത്തെ ഐസ് പ്ലാന്റില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ സ്ഥാപന ഉടമകള്‍ക്ക് നോട്ടിസ് നല്‍കുകയും റിപോര്‍ട്ട് ലഭിക്കുന്നത് വരെ കൂള്‍ ബാറുകളില്‍ ഐസ് വിതരണം ചെയ്യരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഹെല്‍ത്ത് സൂപര്‍വൈസര്‍ കെ ദിവാകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അരുള്‍, തുളസീധരന്‍, റിഷാദ് നേതൃത്വം നല്‍കി.—
Next Story

RELATED STORIES

Share it