ഹോങ്കോങ് പ്രക്ഷോഭം: മൂന്നു വിദ്യാര്‍ഥി നേതാക്കള്‍ക്ക് വിചാരണ

ഹോങ്കോങ്: ഹോങ്കോങ് തെരുവുകളെ ഇളക്കിമറിച്ച 2014ലെ ജനാധിപത്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മൂന്നു പ്രമുഖ വിദ്യാര്‍ഥി നേതാക്കള്‍ക്ക് വിചാരണ. നിയമവിരുദ്ധമായി സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ പങ്കാളികളാവല്‍, പങ്കാളികളാവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജോഷുവ വോങ്, അലക്‌സ് ലോ, നതാന്‍ ചോ എന്നിവരെയാണ് വിചാരണ ചെയ്യുന്നത്. എന്നാല്‍, മൂവരും കുറ്റം നിഷേധിച്ചു.
2014 സപ്തംബറില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ സര്‍ക്കാര്‍ കെട്ടിടത്തിന്റെ ചുറ്റുമതില്‍ തകര്‍ത്തുവെന്ന കുറ്റവും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ജനാധിപത്യ പ്രക്ഷോഭത്തിനിടെ പോലിസ് ഇവരെ ബലം പ്രയോഗിച്ച് മാറ്റുന്ന ചിത്രങ്ങളും ആക്രമിച്ചുവെന്ന ആരോപണവും വന്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. വിചാരണ ഒരാഴ്ച നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, വിദ്യാര്‍ഥി നേതാക്കളെ വിചാരണ ചെയ്യാനുള്ള ഹോങ്കോങ് അധികൃതരുടെ തീരുമാനത്തില്‍ ചൈനയിലെ മനുഷ്യാവകാശ പുരോഗതി വിലയിരുത്തുന്ന യുഎസ് കോണ്‍ഗ്രസ്സ് എക്‌സിക്യൂട്ടീവ് കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it