ഹോങ്കോങില്‍ പോലിസും പ്രക്ഷോഭകരും ഏറ്റുമുട്ടി

ഹോങ്കോങ്: ഹോങ്കോങിലെ മോങ് കോങ് ജില്ലയില്‍ പോലിസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. ലൂണാര്‍ പുതുവല്‍സരാഘോഷങ്ങള്‍ക്കായി തിരക്കേറിയ നാല്‍ക്കവലയുടെ ഓരത്ത് അനധികൃതമായി സ്ഥാപിച്ച ഭോജനശാലകള്‍ ഒഴിപ്പിക്കാനുള്ള ശ്രമമാണ് കലാശിച്ചത്. രാത്രിയില്‍ പരിശോധനയ്ക്കായെത്തിയ ഫുഡ് ഇന്‍സ്‌പെക്ടറും സംഘവും കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതോടെ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളും നാട്ടുകാരും പോലിസിനെതിരേ തിരിയുകയായിരുന്നു.
പ്രതിഷേധക്കാര്‍ പോലിസിനു നേരെ ഇഷ്ടികയും കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞു. ലാത്തിയും കുരുമുളക് സ്‌പ്രേയും ഉപയോഗിച്ചാണ് പോലിസ് പ്രതിഷേധക്കാരെ നേരിട്ടത്.
പോലിസുകാര്‍ ഉള്‍പ്പെടെ 90 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍നാലു മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടും. 54 പേര്‍ അറസ്റ്റിലായി.
Next Story

RELATED STORIES

Share it