wayanad local

ഹോക്കി മല്‍സരത്തിന് പോയ ആദിവാസി വിദ്യാര്‍ഥികളെ ഇറക്കിവിട്ടതായി ആക്ഷേപം

മാനന്തവാടി: ജില്ലയില്‍ നിന്ന് ദേശീയ ഹോക്കി മല്‍സരത്തിന് പോയ നാല് ആദിവാസി വിദ്യാര്‍ഥികളെ തിരികെ വീടുകളിലെത്തിക്കാതെ പാതിവഴിയില്‍ ഇറക്കിവിട്ടതായി പരാതി.
നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയില്‍ ട്രൈബല്‍ ഹോസ്റ്റലില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് തിരുവനന്തപുരം മുതല്‍ വയനാട് വരെ കൂടെയാരുമില്ലാതെ യാത്രയാക്കിയത്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് കുട്ടികളെ കേരളത്തിനു വേണ്ടി കളിക്കാന്‍ ഹരിയാനയിലേക്ക് കൊണ്ടുപോയത്. പത്താംതരം വിദ്യാര്‍ഥികളായ അരുണ്‍ദാസ്, സുമിത്, ജിത്തു, മിഥുന്‍ എന്നിവരായിരുന്നു കേരളത്തിന് വേണ്ടി കളിച്ചത്. അംബേദ്കര്‍ സ്‌കൂളിലെ കോച്ചാണ് കുട്ടികളെ കുട്ടികളെ വയനാട്ടില്‍ നിന്നു തിരവനന്തപുരത്ത് എത്തിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ ഏല്‍പ്പിച്ചത്. തിരികെ ഞായറാഴ്ച കുട്ടികളുമായി എത്തിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജീവനക്കാര്‍ തിരുവനന്തപുരത്തിറങ്ങുകയും നാലു കുട്ടികളെ ട്രെയിനില്‍ തനിച്ച് കോഴിക്കോടേക്ക് അയക്കുകയുമായിരുന്നുവെന്നു അരുണ്‍ദാസിന്റെ പിതാവ് അച്ചപ്പന്‍ പറഞ്ഞു. രാത്രി എട്ടരയോടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയ കുട്ടികള്‍ ഓട്ടോ പിടിച്ച് കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തി ബസ്സില്‍ കയറി. 11.30ഓടെയാണ് മാനന്തവാടിയിലെത്തിയത്. പനമരം, മാനന്തവാടി, കണിയാമ്പറ്റ എന്നിവിടങ്ങളിലാണ് കുട്ടികള്‍ ഇറങ്ങിയത്. രക്ഷിതാക്കള്‍ കുട്ടികളെ ബസ് ഇറങ്ങുന്നിടത്തു നിന്നു കൂട്ടിക്കൊണ്ടുവരികയായിരുന്നു. മാനന്തവാടി പോലിസിലും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എക്കും പരാതി നല്‍കിയതായി അച്ചപ്പന്‍ പറഞ്ഞു. എന്നാല്‍, രക്ഷിതാക്കളുടെ അനുവദാത്തോടെയാണ് കുട്ടികളെ പറഞ്ഞുവിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it