Idukki local

ഹോം സ്റ്റേയില്‍ അനാശാസ്യം: കട്ടപ്പന സ്വദേശിനിയുള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

കുമളി: തേക്കടിയിലെ ഹോംസ്‌റ്റേ കേന്ദ്രീകരിച്ച് അനാശാസ്യത്തില്‍ ഏര്‍പ്പെട്ട കട്ടപ്പന സ്വദേശിനിയുള്‍പ്പെടെ ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തു.തേക്കടി കാണാന്‍ എത്തിയവരും റിസോര്‍ട്ട് നടത്തിപ്പുകാരുമാണ് യുവതിക്കൊപ്പം അറസ്റ്റിലായത്.തിരുവനന്തപുരം വെള്ളല്ലൂര്‍ സ്വദേശികളായ പാറക്കാട്ടെ വീട്ടില്‍ അനില്‍കുമാര്‍(62),കെ കെ ഹൗസില്‍ താഹ(45), പെരിങ്ങളം ഷിജിന്‍ മന്‍സില്‍ അബ്ദുല്‍കലാം(45), കരവാരം റഹ്മത്ത് മന്‍സിലില്‍ അഹ്ദുല്‍ ഗഫൂര്‍(32), പീരുമേട് കുട്ടിക്കാനം കൂടിയാട്ടുവീട്ടില്‍ തോമസ് കുര്യന്‍(59), പെരുവന്താനം ഒറ്റപ്ലാക്കല്‍ അബ്ദുല്‍ സലാം(62) കട്ടപ്പന സ്വദേശിനി ഷൈനി(32) എന്നിവരാണ് പിടിയിലായത്.
അറസ്റ്റിലായവരെ പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തിങ്കളാഴ്ച വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവം. തേക്കടി എന്‍ട്രന്‍സ് ചെക്‌പോസ്റ്റിനു സമീപത്തുള്ള ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് അനാശ്യാസം നടക്കുന്നെന്ന് കുമളി പോലിസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് കുമളി അഡീഷനല്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഏഴംഗ സംഘം പിടിയിലായത്.
തിരുവനന്തപുരത്തു നിന്നും തേക്കടി കാണാന്‍ എത്തിയ നാലംഗ സംഘം തേക്കടി എന്‍ട്രന്‍സ് ഗേറ്റിനു സമീപത്തുള്ള ഇക്കോ ഇന്‍ ഹോം സ്‌റ്റേയില്‍ മുറിയെടുത്തു. ഇവര്‍ മുറിയിലിരുന്നു മദ്യപിക്കുന്നതിനിടെ ഹോംസ്‌റ്റേ നടത്തിപ്പുകാരെത്തി യുവതിയുടെ കാര്യം അറിയിക്കുകയായിരുന്നു. ഇവര്‍ ആവശ്യപ്പെട്ടതോടെ കട്ടപ്പന സ്വദേശിനിയെ ഇവരുടെ മുറിയില്‍ എത്തിച്ചു.ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലിസില്‍ അറിയിക്കുകയായിരുന്നു.
അഡീഷണല്‍ എസ്‌ഐ എം പ്രകാശിന്റെ നേതൃത്വത്തിലാണ് അനാശ്യാസ സംഘത്തെ പിടികൂടിയത്.
ഇവര്‍ താങ്ങിയിരുന്ന മുറിയില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും ഏഴായിരത്തി അഞ്ഞൂറ് രൂപയും പന്ത്രണ്ടോളം ഗര്‍ഭ നിരോധന ഉറകളും പോലിസ് കണ്ടെടുത്തു.
തോമസ് കുര്യനാണ് ഇവര്‍ക്ക് യുവതിയെ ഇടപാടാക്കി നല്‍കിയതെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it