ഹോം ഗാര്‍ഡ്: വിരമിക്കല്‍ പ്രായം ഏകീകരിക്കും

ഹരിപ്പാട്: ഹോം ഗാര്‍ഡുകളുടെ വിരമിക്കല്‍ പ്രായം 63 വയസ്സായി ഏകീകരിക്കുമെന്നും പോലിസ് കാന്റീന്‍ നടത്തിപ്പ് ഇവരെ ഏല്‍പ്പിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരള ഹോം ഗാര്‍ഡ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം നാരകത്തറ റീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യൂനിഫോം അലവന്‍സ് ഉള്‍പ്പെടെയുള്ള ഇവരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും. ഹോം ഗാര്‍ഡുകള്‍ ജോലിയില്‍ പ്രവേശിച്ച് 7 വര്‍ഷമോ അല്ലെങ്കില്‍ 63 വയസ്സോ എത്തുമ്പോള്‍ പിരിച്ചുവിടുകയാണു പതിവ്. ഇതു മാറ്റിയാണ് 63 വയസ്സ് എന്ന നിലയില്‍ വിരമിക്കല്‍പ്രായം ഏകീകരിക്കുന്നത്. ഒരാഴ്ചയ്ക്കകം ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറക്കുമെന്നും പോലിസുകാരെക്കാള്‍ ഒരുപടി കൂടുതലാണ് ഇവരുടെ പ്രവര്‍ത്തനമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹോം ഗാര്‍ഡുകളുടെ സേവനം വിലപ്പെട്ടതാണെന്നും അവരുടെ ജോലിസ്ഥിരത ഉറപ്പുവരുത്താന്‍ നിയമസഭയില്‍ ആവശ്യപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍ സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it