Flash News

ഹോംവര്‍ക്ക് തുണച്ചുവോ ? തിരുവഞ്ചൂരിന് ഇക്കുറി നാവു പിഴച്ചില്ല

ഹോംവര്‍ക്ക് തുണച്ചുവോ ? തിരുവഞ്ചൂരിന് ഇക്കുറി നാവു പിഴച്ചില്ല
X
thiruvanchoor-5തിരുവനന്തപുരം : സംസ്ഥാന ചലചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇക്കുറി നാവ് പിഴയ്ക്കാതെ സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
മുന്‍വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തിനിടെ സംഭവിച്ച നാക്കുപിഴകള്‍ സോഷ്യല്‍ മീഡിയയിലും ആക്ഷേപഹാസ്യ വേദികളിലും ഏറെ പരിഹാസങ്ങളേറ്റു വാങ്ങിയിരുന്നു. ഈ അനുഭവം മുന്‍നിറുത്തി ഫലപ്രഖ്യാപനത്തിന് മുന്‍പ് പട്ടിക നന്നായി വായിച്ചു പഠിച്ചതു പോലെയായിരുന്നു ഇക്കുറി തിരുവഞ്ചൂര്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. അവാര്‍ഡിന് സാധ്യതയുള്ള സിനിമകളുടെയും താരങ്ങളുടെയും പേരുകള്‍ ശേഖരിച്ച് ട്രോളുകള്‍ റെഡിയാക്കി വെച്ചവര്‍ ആദ്യ ഫലപ്രഖ്യാപനത്തില്‍ത്തന്നെ നിരാശരായി.

ഏറെ വെല്ലുവിളിയുയര്‍ത്തിയ വാക്കായിരുന്നു പ്രഖ്യാപിച്ച ആദ്യ ഫലം തന്നെ- മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ഒഴിവുദിവസത്തെ കളി'. ഒരക്ഷരം പോലും തെറ്റിക്കാതെ ചിത്രത്തിന്റെ  പേര്‌ പറഞ്ഞതോടെ കേട്ടുനിന്നവര്‍ക്ക് കാര്യം ബോധ്യമായി. മന്ത്രി രണ്ടും കല്‍പ്പിച്ച് തയ്യാറെടുത്തു തന്നെയാണ് വന്നിട്ടുള്ളതെന്ന്. ഒന്നു രണ്ടിടത്ത് ഒരല്‍പം തപ്പിത്തടയലുകളുണ്ടായെങ്കിലും കാര്യമായ അബദ്ധങ്ങളൊന്നുമില്ലാതെ തന്നെ ഫലപ്രഖ്യാപനം പൂര്‍ത്തിയായതിന്റെ ആശ്വാസം മന്ത്രിയുടെ മുഖത്ത് പ്രകടവുമായിരുന്നു.
കഴിഞ്ഞവര്‍ഷത്തെ ഫലപ്രഖ്യാപനത്തിന്റെ പേരില്‍ പുറത്തിറങ്ങിയ ട്രോളുകളുടെ പശ്ചാത്തലത്തില്‍ ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെട്ട മന്ത്രി എന്ന പദവിവരെ സോഷ്യല്‍മീഡിയ തിരുവഞ്ചൂരിന് ചാര്‍ത്തിക്കൊടുത്തിരുന്നു.
Next Story

RELATED STORIES

Share it