ഹോംഗ്രൗണ്ടില്‍ തിരിച്ചടിക്കാന്‍ ചെല്‍സി

ലണ്ടന്‍/ മോസ്‌കോ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ തിരിച്ചടിക്കാനുറച്ച് ഇംഗ്ലീഷ് ജേതാക്കളായ ചെല്‍സി ഇന്നു നടക്കുന്ന രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് വിജയികളായ പിഎസ്ജിയെ നേരിടും. മറ്റൊരു കളിയില്‍ പോര്‍ച്ചുഗീസ് ടീം ബെന്‍ഫിക്ക റഷ്യയില്‍ നിന്നുള്ള സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗുമായി ഏറ്റുമുട്ടും.
കഴിഞ്ഞ മാസം 16ന് ഫ്രാന്‍സില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ 1-2നു തോറ്റതിനാല്‍ ക്വാ ര്‍ട്ടറിലേക്ക് മുന്നേറണമെങ്കില്‍ ചെല്‍സിക്ക് ഇന്നു ജയം അനിവാര്യമാണ്. പിഎസ്ജിയുടെ മൈതാനത്ത് നിര്‍ണായകമായ എവേ ഗോള്‍ നേടിയതിനാല്‍ ഇന്ന് 1-0നു ജയിച്ചാല്‍ ചെല്‍സിക്കു ക്വാര്‍ട്ടറിലെത്താം.
പരിക്കുമൂലം പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച സ്റ്റോക്ക് സിറ്റിയുമായി 1-1ന്റെ സമനില വഴങ്ങിയ മല്‍സരത്തില്‍ പുറത്തിരുന്ന സ്‌ട്രൈക്കര്‍ ഡിയേഗോ കോസ്റ്റ ഇന്നു ചെല്‍സി നിരയില്‍ മടങ്ങിയെത്തും.
അതേസമയം, പോര്‍ച്ചുഗലി ല്‍ നടന്ന ആദ്യപാദ മല്‍സരത്തിലേറ്റ 0-1ന്റെ തോല്‍വിക്ക് കണക്കുചോദിക്കുകയാവും സെനിത്തിന്റെ ലക്ഷ്യം. ഇന്ന് മല്‍സരം ഹോംഗ്രൗണ്ടിലാണെന്നത് സെനിത്തിന് പ്ലസ് പോയിന്റാണ്.
Next Story

RELATED STORIES

Share it