thiruvananthapuram local

ഹൈസ്‌കൂളായി ഉയര്‍ത്തിയ ശേഷം രണ്ടാം തവണയും ജവഹര്‍ കോളനി സ്‌കൂളിന് നൂറുമേനി

കെ മുഹമ്മദ് റാഫി

പാലോട്: അധികൃതരുടെ അവഗണനയ്ക്ക് മധുരപ്രതികാരം. വീട്ടില്‍ ജവഹര്‍ കോളനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇത്തവണ പരീക്ഷ എഴുതിയ 59 പേരും വിജയിച്ച് രണ്ടു തവണയും നൂറുമേനി വിജയം കൈവരിച്ചിരിക്കുന്നത്. ഇവിടത്തെ കുട്ടികള്‍ യുപി സ്‌കൂളിനെ ഹൈസ്‌കൂളാക്കാനും പഠനനിലവാരം മെച്ചപ്പെടുത്താനും അധ്യാപകരും പിടിഎ അധികൃതരും വളരെ കഷ്ടപ്പെട്ടെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. അവസാനം രണ്ടു വര്‍ഷം മുമ്പ് ഹൈസ്‌കൂളാക്കി ഉയര്‍ത്തുകയായിരുന്നു.
കോളനിയിലടക്കമുള്ള നിര്‍ധനരായ കുട്ടികളാണ് ഇവിടെ പഠിച്ചുവന്നിരുന്നത്. ഹൈസ്‌കൂളാക്കി ഉയര്‍ത്തിയതോടെ പത്താം ക്ലാസ് കുട്ടികള്‍ക്ക് രാത്രികാല പ്രത്യേക ക്ലാസ്, പരീക്ഷ അഭിമുഖീകരിക്കാന്‍ മാനസിക കൗണ്‍സലിങ് തുടങ്ങി വിവിധ പരിപാടികളുമായി അധ്യാപകരും പിടിഎ കമ്മിറ്റിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
ഇതിന്റെ ഫലമായി കഴിഞ്ഞ തവണ പരീക്ഷ എഴുതിയ 39 കുട്ടികളും വിജയിച്ചു. ഇത്തവണയും നൂറു ശതമാനം വിജയം കൊയ്ത സന്തോഷത്തിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it