Idukki local

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ കാപട്യം തിരിച്ചറിയണം: യുഡിഎഫ്

തൊടുപുഴ: പട്ടയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തി എന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് യുഡിഎഫ്. യുഡി എഫ് സര്‍ക്കാര്‍ അമ്പതിനായിരത്തോളം പട്ടയങ്ങള്‍ നല്‍കിയെന്ന യാഥാര്‍ഥ്യം കണ്ടില്ലെന്ന് നടിക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ കാപട്യം തിരിച്ചറിയണമെന്ന് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ അഡ്വ. അലക്‌സ് കോഴിമലയും പറഞ്ഞു.
ഇതിനകം പരിഹരിച്ച കസ്തൂരിരംഗന്‍ -പട്ടയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് തിരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ സജീവമായി നിലനിര്‍ത്താനാണ്. ആദിവാസികളുടെ ഭൂമിക്കും പത്ത് ചെയിന്‍ മേഖലയിലും, ഉപേക്ഷിക്കപ്പെട്ട പദ്ധതി മേഖലകളിലും പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമായി നടന്നു വരികയാണ്.
എല്ലാ താലൂക്കുകളിലും പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്. എല്‍ ഡിഎഫ് സര്‍ക്കാര്‍ കേവലം നാലായിരത്തോളം പട്ടയങ്ങള്‍ മാത്രമാണ് വിതരണം ചെയ്തത്.
അതില്‍ മൂവായിരത്തോളം പേര്‍ക്ക് പട്ടയത്തില്‍ പറയുന്ന ഭൂമി കാണിച്ചു പോലും കൊടുത്തിട്ടില്ല. യുഡി എഫ് സര്‍ക്കാര്‍ വിതരണം ചെയ്ത പട്ടയങ്ങള്‍ എല്ലാം അസാധുവാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പട്ടയങ്ങള്‍ എല്ലാം സാധുവാണ്. പട്ടയങ്ങളുടെ പുറത്തെഴുത്തില്‍ ചേര്‍ത്തിട്ടുള്ള വ്യവസ്ഥകളുടെ പേരിലുള്ള വിവാദങ്ങളും അപ്രസക്തമാണ്.
കൈവശഭൂമിക്കും കൈവശമില്ലാത്ത ഭൂമിക്കും പട്ടയങ്ങള്‍ നല്‍കുന്നത് തികച്ചും വ്യത്യസ്തമായ വ്യവസ്ഥകളോടെയാണ്. പട്ടയത്തിന്റെ പുറത്ത് 1 മുതല്‍ 16 വരെയായി തുടര്‍ച്ചയായി എഴുതി ചേര്‍ത്തിരിക്കുന്ന വ്യവസ്ഥകള്‍ക്ക് താഴെ ബാധകമല്ലാത്ത വ്യവസ്ഥകള്‍ വെട്ടിക്കളയണമെന്ന് പ്രത്യേകം കാണിച്ചിട്ടുണ്ട്. ഇവ നീക്കാത്തത് പട്ടയം എഴുതി തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ കൃത്യവിലോപമാണ്.
Next Story

RELATED STORIES

Share it