Idukki local

ഹൈറേഞ്ചില്‍ വന്‍തോതില്‍ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി എക്‌സൈസ് ഇന്റലിജന്‍സ്

ജോബിന്‍തോമസ്

തൊടുപുഴ: ഹൈറേഞ്ച് മേഖലയില്‍ വന്‍ തോതില്‍ കഞ്ചാവ് ശേഖരമെന്ന് ജില്ലയിലെ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിനു വിവരം ലഭിച്ചു. ജില്ലയിലെ പ്രമുഖരായ ചില കഞ്ചാവ് കടത്തുകാര്‍ ആന്ധ്രാപ്രദേശിലെ തോട്ടങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലുവയില്‍ എത്തിച്ച് കാര്‍ മാര്‍ഗം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കഞ്ചാവ് എത്തിച്ച് സൂക്ഷിച്ചിരിക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ആഡംബര വാഹനങ്ങളിലാണ് ട്രെയിന്‍ മാര്‍ഗം എത്തിയ കഞ്ചാവ് ഇടുക്കി ജില്ലയിലെത്തിച്ചിരിക്കുന്നത്. വന്‍കിട വാഹനങ്ങളില്‍ പരിശോധന നടത്താത് ഇവര്‍ക്ക് അനുഗ്രഹമായി മാറി. ഇത്തരത്തില്‍ രാജാക്കാട് മേഖലയില്‍ കഞ്ചാവ് എത്തിയിരിക്കുന്നതായി എക്‌സൈസിനു സൂചന ലഭിച്ചിട്ടുണ്ട്. ആന്ധ്രയില്‍ ഒരു കിലോ കഞ്ചാവിനു വില 3000 രുപ മാത്രമാണ്. ഇത് ഇടുക്കിയില്‍ എത്തിച്ച് ജില്ലയ്ക്ക് പുറത്തും തമിഴ്‌നാട്ടിലും എത്തിക്കുമ്പോള്‍ കിലോയ്ക്ക് 12000 രൂപ വരെയാണ് വിലയെന്ന് ജില്ലയിലെ എക്‌സൈസ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപെടുത്തുന്നു. ഇടുക്കി ജില്ലയില്‍ നേരത്തെ കഞ്ചാവ് കൃഷിയുണ്ടാിരുന്ന ചില വ്യക്തികള്‍ക്ക ആന്ധ്രയില്‍ വന്‍കിട തോട്ടങ്ങള്‍ ഉള്ളാതായും എക്‌സൈസ് വിഭാഗത്തിന് വിവരം ലഭിച്ചു. ഇവരുമായി ബന്ധപെട്ട വിവരങ്ങള്‍ എക്‌സൈസ് ഇന്റലിജന്‍സ് ശേഖരിച്ചതായും റിപോര്‍ട്ടുകളുണ്ട്. ഇടുക്കി ജില്ല വഴി തമിഴ്‌നാട്ടിലേക്കും ആന്ധ്രയില്‍ നിന്നും എത്തുന്ന കഞ്ചാവ് കടത്ത് ശക്തമാണ്.
കമ്പത്ത് അതിര്‍ത്തി മേഖലകളില്‍ ജില്ല വഴി കടത്തിയ 600 കിലോ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി എക്‌സൈസിനും, പോലിസിനു വിവരം ലഭിച്ചിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ജില്ലയിലെ ചില വ്യക്തികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം എത്തി നില്‍ക്കുന്നത്. കമ്പത്ത് കാര്യമായ പരിശോധനകളൊന്നുമില്ലാത്തതും കഞ്ചാവ് കടത്തിനും,സുരക്ഷിതമായി ഒളിപ്പിക്കുന്നതിനും മാഫിയകള്‍ക്ക് സാഹായകരമാകുന്നു. മൂന്നാര്‍, ചിന്നാര്‍, ബോഡിമെട്ട് ചെക്ക്‌പോസ്റ്റുകളില്‍ക്കുടി കഴിഞ്ഞമാസം മുതല്‍ വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നതായി നാര്‍കോട്ടിക് സെല്ലിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിമാലിയില്‍ 2 കിലോ കഞ്ചാവ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പിടികൂടിയത്.
Next Story

RELATED STORIES

Share it