Dont Miss

ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സണ്ണിലിയോണിക്കെതിരെ കേസ്

ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സണ്ണിലിയോണിക്കെതിരെ കേസ്
X
Sunny-Leone-new

ന്യൂഡല്‍ഹി : ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ബോളിവുഡ് താരം സണ്ണിലിയോണിക്കെതിരെ ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ പോലിസ് കേസെടുത്തു. ലിയോണിയുടെ പുതിയ ചിത്രമായ മസ്തിസാദേയില്‍ ഒരു ക്ഷേത്രത്തിനകത്തുവെച്ച് ഗര്‍ഭനിരോധന ഉറയുടെ ഉപയോഗം പ്രചരിപ്പിക്കുന്ന രംഗം ഹൈന്ദവവികാരങ്ങളെയും ഹൈന്ദവ ദേവിയായ കാളിയേയും അവഹേളിക്കുന്നതായി അഭിഭാഷകനായ ഗൗരവ് ഗുലാത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രായപൂര്‍ത്തിയായവര്‍ക്കായുള്ള കോമഡി ചിത്രമായ മസ്തിസാദേയിലെ ഇത്തരമൊരു രംഗത്തെച്ചൊല്ലി ലുധിയാനയില്‍ കഴിഞ്ഞദിവസം പ്രതിഷേധമുയര്‍ന്നിരുന്നു.
സണ്ണിക്കും സഹതാരങ്ങളായ വീര്‍ദാസ്, തുഷാര്‍കപൂര്‍, ചിത്രത്തിന്റെ നിര്‍മാതാക്കള്‍, ക്യാമറാമാന്‍, എന്നിവര്‍ക്കു പുറമെ കോണ്ടം നിര്‍മാതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്്്.വര്‍ഗീയവികാരം ഉണര്‍ത്തുവാനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിനും പുറമെ ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്നും ആരോപിച്ചാണ് കേസ്.
Next Story

RELATED STORIES

Share it