Flash News

ഹൈദരാബാദ് സര്‍വകലാശാല വി സി അപ്പറാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു

ഹൈദരാബാദ് സര്‍വകലാശാല വി സി അപ്പറാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു
X
appa rao

ഹൈദരാബാദ്:സര്‍വകലാശാല വിസി അപ്പറാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു. ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും സര്‍വകലാശാലയില്‍ വിസിയുടെ രാജിക്കായുള്ള സമരം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് അവധിയില്‍ പ്രവേശിച്ചത്. അപ്പറാവുവിന് പകരം വിപിന്‍ ശ്രീവാസ്തവയാണ് താല്‍ക്കാലിക വി സി. രോഹിത്തിനെ ക്യാംപസില്‍ നിന്ന് പുറത്താക്കുന്ന കമ്മിറ്റിയിലുള്ള  ശ്രീവാസ്തവയുടെ നിയമനം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it