Most commented

ഹൈദരാബാദ്: അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണം - എന്‍സിഎച്ച്ആര്‍ഒ

ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര യൂനിവേഴ്‌സിറ്റിയില്‍ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതും അക്രമിക്കുന്നതും എന്‍സിഎച്ച്ആര്‍ഒ ശക്തമായി അപലപിച്ചു. സര്‍വകലാശാലയില്‍ സമാധാനപരമായി നടക്കുന്ന സമരങ്ങളെ പോലിസ് അക്രമപരമായി അടിച്ചമര്‍ത്തുകയാണ്. പോലിസിന് സര്‍ക്കാര്‍ മൂക്കുകയറിടണം. തോന്നിയതുപോലെ തടവിലിട്ടവരെയെല്ലാം മോചിപ്പിക്കണം. പോലിസിന്റെ പീഡനങ്ങള്‍ക്കെതിരേ സ്വതന്ത്രമായ അന്വേഷണങ്ങള്‍ നടത്തണമെന്നും എന്‍സിഎച്ച്ആര്‍ഒ ആവശ്യപ്പെട്ടു. അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുകയും വേണം. സാമൂഹിക നീതിക്കു വേണ്ടിയുള്ള  ആക്ഷന്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍ പ്രകാരം പോലിസും ദ്രുതകര്‍മ സേനയും റിസര്‍വ് പോലിസ് ഫോഴ്‌സും മറ്റു സുരക്ഷാ സേനകളും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ക്രൂരമായ അക്രമമാണ് അഴിച്ചുവിട്ടത്. വിദ്യാര്‍ഥികളുമായി അര്‍ഥവത്തായ ചര്‍ച്ചകള്‍ നടത്താന്‍ അധികാരികള്‍ തയ്യാറാവണം.രോഹിത് വെമുലയുടെ ആത്മഹത്യക്കു കാരണമായ കാര്യങ്ങള്‍ സൃഷ്ടിച്ചത് വൈസ് ചാന്‍സലറും മന്ത്രിമാരും സ്ഥാപനവുമാണ്.  സംശയിക്കപ്പെടുന്നവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പര്യാപ്തമായ അന്വേഷണത്തിന് തയ്യാറാവണം. പോലിസ് അത്രിക്രമങ്ങളില്‍ പിഡനത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കണം. അവരെ ഉടന്‍ കുടുംബത്തിലേക്ക് അയക്കണം.  അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും സമാധാനപരമായി ഒരുമിച്ചു കൂടുന്നതിനുമുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും എന്‍സിഎച്ച്ആര്‍ഒ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it