ഹൈദരാബാദില്‍ ഒരൊറ്റ ദിവസത്തേക്ക് കമ്മീഷണറായി എട്ടുവയസ്സുകാരന്‍



ഹൈദരാബാദ് സിറ്റിയില്‍ കമ്മീഷണറായി ഒരു എട്ടുവയസ്സുകാരന്‍ . എം രൂപ് ഔരൗണയാണ് ഒരൊറ്റ ദിവസത്തേക്ക് പോലിസ് കമ്മീഷണറായത്.തലസീമിയ അസുഖം ബാധിച്ച് മരണത്തോട് മല്ലിടുന്ന രൂപിന്റെ വലിയ ആഗ്രഹമാണ് ഭാവിയില്‍ കമ്മീഷണറാകണമെന്നത്. ഭാവിയില്‍ ഈ ആഗ്രഹം സഫലമാക്കാന്‍ രൂപിന്റെ അസുഖം സമ്മതിക്കുമോയെന്ന് അറിയില്ല. എന്നാല്‍ കുട്ടിയുടെ ആഗ്രഹം സഫലമാക്കാനായി ഒരു എന്‍ജിഒ സഹായിക്കുകയായിരുന്നു.ഇതിനായി പോലിസ് ഡിപ്പാര്‍ട്ട്‌മെന്റ് കൂടി സന്‍മനസ്സുകാണിച്ചതോടെ എട്ടുവയസ്സുകാരന്റെ ആഗ്രഹം സഫലമാകുകയായിരുന്നു.
ജീവന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന അസുഖങ്ങള്‍ ബാധിച്ച കുട്ടികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാനായി എന്‍ജിഒ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് രൂപിന് ഈ അവസരം ലഭിച്ചത്. യൂണിഫോമില്‍ കാറില്‍ വന്നിറങ്ങിയ രൂപിന് സല്യൂട്ട് നല്‍കി ഔദ്യോഗിക ബഹുമാനത്തോടെയാണ് പോലിസ് സ്വീകരിച്ചത്. നിലവിലെ കമ്മീഷണറാണ് ഇതിനായി രൂപിനെ സഹായിച്ചത്.രൂപ് ഔരുണ കമ്മീഷണറായി ചുമതലയേറ്റത് കാണാന്‍ മാതാപിതാക്കളും മാധ്യമങ്ങളും പോലിസ് ആസ്ഥാനത്ത് ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it