ഹൈക്കോടതി വിധി സ്വാഗതാര്‍ഹം

തിരുവനന്തപുരം: ഓള്‍ ഇന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ യ്ക്ക് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന വിലക്കു നീക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശരീഅത്തിനനുസരിച്ചു ജീവിക്കുന്നതിന് ഭരണഘടന നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തെ ഉയര്‍ത്തിക്കാട്ടുകയും ഓര്‍മപ്പെടുത്തുകയുമാണ് ഹൈക്കോടതി ഈ വിധിയിലൂടെ ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ ഏകസ്വരത്തി ല്‍ പ്രതികരിച്ച വിവിധ മത സംഘടനാ നേതൃത്വങ്ങളെ കമ്മീഷന്‍ അഭിനന്ദിച്ചു. കേന്ദ്ര ന്യൂനപക്ഷ വകുപ്പു മന്ത്രിയുടെയും ദേശീയ ന്യൂനപക്ഷ കമ്മീഷന്റെയും ശ്രദ്ധയി ല്‍ ഇക്കാര്യം കമ്മീഷന്‍ കൊണ്ടുവന്നിരുന്നു.
Next Story

RELATED STORIES

Share it