ഹൈക്കോടതി ജഡ്ജി സുപ്രിംകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു

ചെന്നൈ: തന്നെ കല്‍ക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് വിവാദ നടപടികളിലൂടെ ശ്രദ്ധേയനായ മദ്രാസ് ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്‍ സ്റ്റേ ചെയ്തു. തുടര്‍ന്ന് ജസ്റ്റിസ് ക ര്‍ണന് കേസുകളൊന്നും നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.
ഉയര്‍ന്ന കോടതിയുടെ ഉത്ത രവ് റദ്ദാക്കാന്‍ ഒരു കോടതിയേ യും നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സുപ്രിംകോടതിയുടെ ഉത്തരവ് റദ്ദാക്കാനുള്ള അപൂര്‍വ നടപടിക്ക് ജസ്റ്റിസ് കര്‍ണന്‍ തയ്യാറായത്. 1993ല്‍ സുപ്രിംകോടതിയിലെ ഒമ്പത് ജസ്റ്റിസുമാരുള്‍പ്പെട്ട ബെഞ്ചിന്റെ വിധി ഉദ്ധരിച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുന്നതിനായി ജസ്റ്റിസ് കര്‍ണന്‍ സ്വമേധയാ ഉത്തരവ് പുറപ്പെടുവിച്ചത്.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കീഴുദ്യോഗസ്ഥന്‍ വഴി ഏപ്രില്‍ 29നകം വിശദീകരണം എഴുതി നല്‍കണമെന്നും അതുവരെ സ്റ്റേ ഉത്തരവ് നിലനില്‍ക്കുമെന്നും ജസ്റ്റിസ് കര്‍ണന്‍ സുപ്രിംകോടതിയെ അറിയിച്ചു. തന്റെ അധികാരങ്ങളില്‍ കൈകടത്തരുതെന്നും അദ്ദേഹം സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.ജസ്റ്റിസ് കര്‍ണന്റെ നിലപാട് മദ്രാസ് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രിംകോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് കര്‍ണന് ഒരു കേസും അനുവദിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്. സ്വമേധയാ ഉത്തരവുക ള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്നു കര്‍ണനെ വിലക്കിയിട്ടുമു ണ്ട്. ഫെബ്രുവരി 12നാണ് ജസ്റ്റിസ് കര്‍ണനെ കല്‍ക്കത്ത ഹൈക്കോടതിയിലേക്കു മാറ്റി ഉത്തരവിറക്കിയത്.
തന്നെ സ്ഥലംമാറ്റി ഉത്തരവിറക്കിയ സുപ്രിംകോടതി ജഡ്ജിമാര്‍ക്കെതിരേ കേസെടുക്കാന്‍ ചെന്നൈ സിറ്റി കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കുമെന്നു ജസ്റ്റിസ് കര്‍ണന്‍ പിന്നീട് മാധ്യമപ്രവര്‍ ത്തകരോട് പറഞ്ഞു. പട്ടികജാതി, വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് നടപടിയെടുക്കുകയെ ന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it