ഹൈക്കോടതികളില്‍ 458 ജഡ്ജിമാരുടെ കുറവ്

ന്യൂഡല്‍ഹി: രാജ്യത്തെ ഹൈക്കോടതികളില്‍ 458 ജഡ്ജിമാരുടെ കുറവുള്ളതായി റിപോര്‍ട്ട്. കേന്ദ്ര നിയമമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. 24 ഹൈക്കോടതികളിലായി 1079 ജഡ്ജിമാര്‍ വേണ്ടിടത്ത് ഉള്ളത് 621 പേര്‍ മാത്രം. ഏറ്റവും കൂടുതല്‍ ജഡ്ജിമാരുടെ ഒഴിവുകളുള്ളത് അലഹബാദ് ഹൈക്കോടതിയിലാണ്-81 എണ്ണം. 160 പേര്‍ വേണ്ടിടത്താണിത്. അലഹബാദിനു പുറമെ ആന്ധ്രപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഹരിയാന, കേരളം, മധ്യപ്രദേശ്, പട്‌ന, രാജസ്ഥാന്‍ ഹൈക്കോടതികളിലും ജഡ്ജിമാരുടെ കുറവുണ്ട്.
Next Story

RELATED STORIES

Share it