ഹേമ ഉപാധ്യായ വധം: ചിന്തന്റെ കൂട്ടുകാരെ ചോദ്യം ചെയ്തു

മുംബൈ: ചിത്രകാരി ഹേമ ഉപാധ്യായ, അവരുടെ അഭിഭാഷകന്‍ ഹരീഷ് ഭംബാനി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് ഹേമയുടെ ഭര്‍ത്താവ് ചിന്തന്റെ രണ്ടു സുഹൃത്തുക്കളെ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിന്തന്‍ നടത്തിയിരുന്ന നീക്കങ്ങള്‍ സംബന്ധിച്ചാണ് പോലിസ് വിവരം തേടിയത്. സഞ്ജീവ് ഖണ്ഡേക്കര്‍, വൈശാലി സര്‍കാര്‍ എന്നിവരെയാണ് ചോദ്യം ചെയ്തതെന്നു പോലിസ് അറിയിച്ചു.
ഈ മാസമാദ്യം ചിന്തന്‍ നടത്തിയ മുംബൈ സന്ദര്‍ശനം സംബന്ധിച്ച് പോലിസ് അന്വേഷിച്ചു. മുംബൈ സന്ദര്‍ശനത്തിനിടെ ചിന്തന്‍ ആരെയൊക്കെ കണ്ടുവെന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. 2010ല്‍ ചിന്തനും ഹേമയും തമ്മില്‍ വിവാഹബന്ധം അവസാനിപ്പിച്ച് പിരിയാന്‍ തീരുമാനിച്ചിരുന്നതായി സഞ്ജീവും വൈശാലിയും പോലിസിന് മൊഴി നല്‍കി. 2014ല്‍ വിവാഹമോചനം അനുവദിച്ച കോടതി നടപടി ചോദ്യം ചെയ്ത് ഹേമ അപ്പീല്‍ സമര്‍പ്പിച്ചതില്‍ ചിന്തന്‍ രോഷാകുലനായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it