ഹേമവധം ആസൂത്രണം ചെയ്തത് ചിന്തന്‍ : പോലിസ്

മുംബൈ : ദീര്‍ഘ നാളുകളായി നടക്കുന്ന കേസുകളില്‍നിന്ന് വിമുക്തനാവാന്‍വേണ്ടി ഹേമ ഉപാധ്യായയെ വധിക്കാന്‍ ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായ പദ്ധതി ആസൂത്രണം ചെയ്തെന്ന് പോലിസ്. ചിത്രകാരി ഹേമ ഉപാധ്യായെയയും അവരുടെ അഭിഭാഷകന്‍ ഹരീഷ് ഭംബാനിയെയും വധിച്ച കേസില്‍ ചിന്തന്‍ ഉപാധ്യായയെ ചൊവ്വാഴ്ചയാണ് മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നുവരെ ഇദ്ദേഹത്തെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ നടന്ന ചോദ്യംചെയ്യലില്‍ പ്രധാന തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ചിന്തനെ അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവാഹ മോചന കേസിനുളള ചില തെളിവുകള്‍ നല്‍കാമെന്ന് പറഞ്ഞ് ചിന്തന്റെ വേലക്കാരനാണെന്ന വ്യാജേന കേസില്‍ പിടികിട്ടാപുളളിയായ വേലക്കാരനാണ് ഹേമയെ വിളിച്ചത്.
വെയര്‍ഹൗസിലെത്തിയ ഹേമയെയും അഭിഭാഷകനെയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം രണ്ടു മാസം മുമ്പുതന്നെ ആസൂത്രണം ചെയ്തിരുന്നതായും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it