palakkad local

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് ഉപദേശം; ഹെല്‍മറ്റ് വച്ചവര്‍ക്ക് മധുരവുമായി വാഹനവകുപ്പ്

ആനക്കര: ഹെല്‍മറ്റില്ലാത്തവര്‍ക്ക് ഉപദേശവും ഹെല്‍മറ്റ് വച്ചവര്‍ക്ക് മധുരവും നല്‍കി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. ജില്ലാ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് പുതിയ തരത്തിലുള്ള ബോധവല്‍ക്കരണം. പട്ടാമ്പി ജോയിന്റ് ആര്‍ടി ഓഫിസും പറക്കുളം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ സ്റ്റുഡന്‍സ് പോലിസും ചേര്‍ന്നാണ് പടിഞ്ഞാറങ്ങാടിയിലെ പ്രധാന പാതയില്‍ മിഠായുമായി രംഗത്ത് വന്നത്.
എല്ലാ വാഹനങ്ങളും കൈകാട്ടി നിര്‍ത്തി ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്ത വാഹനയാത്രക്കാര്‍ക്ക് ഉപദേശവും നിയമങ്ങളെകുറിച്ച് ബോധവല്‍ക്കരണവും നടത്തിയാണ് വിട്ടയക്കുന്നത്. എന്നാല്‍ നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവരെ നി ര്‍ത്തി മധുരവും നല്‍കുന്നു. സംസ്ഥാന സര്‍ക്കാരും വാഹനവകുപ്പും ചേര്‍ന്ന് നടത്തുന്ന റോഡ് സുരക്ഷാബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പ്രധാനപാതകളില്‍ ബോധവല്‍ക്കരണം നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എംവിഐ ഷാജി, എഎംവിമാരായ ഇൗസ്റ്റര്‍ യാഷിക്, സി വി മാര്‍ത്താണ്ഡന്‍, ഓഫിസ് സ്റ്റാഫ് സി കെ ഷാജി, സ്റ്റുഡന്‍സ് പോലിസ് ചാര്‍ജ് വഹിക്കുന്ന കൃഷ്ണകുമാര്‍ ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it