Flash News

ഹെല്‍മറ്റില്ലാത്തവര്‍ക്ക് ഇനി പെട്രോള്‍ കിട്ടില്ല

കൊച്ചി:ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കരുതെന്ന് ഗതാഗതകമ്മീഷണറുടെ നിര്‍ദേശം. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലാണ് ഈ തീരുമാനം നടപ്പാക്കുക. ആഗസ്ത് ഒന്നുമുതലാണ് നിര്‍ദേശം നടപ്പിലാവുക എന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. പെട്രോള്‍ പമ്പുകള്‍ക്കും ഇന്ധന കമ്പനികള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുമെന്നും കമ്മീഷണര്‍ പറഞ്ഞു.



Next Story

RELATED STORIES

Share it