ഹെല്‍ഫയര്‍ മിസൈല്‍ ക്യൂബ തിരിച്ചയച്ചു

ഹവാന: രാജ്യത്തേക്ക് തെറ്റായി അയക്കപ്പെട്ട പ്രവര്‍ത്തനക്ഷമമാവാത്ത ഹെല്‍ഫയര്‍ മിസൈല്‍ ക്യൂബ യുഎസിലേക്ക് തിരിച്ചയച്ചു. 2014 ജൂണിലായിരുന്നു നാറ്റോ പരിശീലന നടപടികളുടെ ഭാഗമായി സ്‌പെയിനിലേക്കയക്കാനിരുന്ന മിസൈല്‍ ക്യൂബയിലേക്ക് മാറിയെത്തിയത്. 2014ല്‍ ജര്‍മനിയില്‍ എത്തിച്ച മിസൈല്‍ പിന്നീട് പാരിസിലേക്കും തുടര്‍ന്ന് ഫ്‌ളോറിഡയിലേക്കും വിമാനമാര്‍ഗം എത്തിക്കാനായിരുന്നു യുഎസ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പാരിസില്‍നിന്ന് ഹവാനയിലേക്കുള്ള വിമാനത്തില്‍ മിസൈല്‍ മാറി അയക്കുകയായിരുന്നു.
Next Story

RELATED STORIES

Share it