ഹെലികോപ്റ്റര്‍ ഇടപാട്: ആന്റണി സത്യം പറയണമെന്ന് അമിത് ഷാ

റാന്നി: യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ കോഴയിടപാടിനെപ്പറ്റി അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണി സത്യം തുറന്നു പറയണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. റാന്നിയിലെ തിരഞ്ഞെടുപ്പു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴയിടപാടില്‍ ആന്റണി അടക്കമുള്ള മന്ത്രിമാരും നേതാക്കളുമാണ് സംശയപ്പട്ടികയില്‍. ഹെലികോപ്റ്റര്‍ ഇടപാടിലെ കരാര്‍വ്യവസ്ഥകള്‍ മാറ്റിയത് ആരു പറഞ്ഞിട്ടാണ്, നിര്‍മാണം ഇന്ത്യയില്‍ നിന്നു മാറ്റി ഇറ്റലിയിലാക്കിയത് എന്തിനാണ് എന്നീ ചോദ്യങ്ങളില്‍ ആന്റണി സത്യം വെളിപ്പെടുത്തണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.
അച്യുതാനന്ദന്റെ പേരില്‍ വോട്ടു പിടിച്ച് മുഖ്യമന്ത്രിയാവാനാണ് പിണറായി വിജയന്റെ ശ്രമം. നേതാവാരെന്നു സിപിഎം പ്രഖ്യാപിക്കാത്തത് അതുകൊണ്ടാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും ആശയപരമായും നിലപാടുകളിലും രണ്ടാണെന്നു പറയുന്നു. അങ്ങനെയാണെങ്കില്‍, ബംഗാളില്‍ അവര്‍ ഒന്നിച്ചു നില്‍ക്കുകയും കേരളത്തില്‍ ഏറ്റുമുട്ടുകയും ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു.
Next Story

RELATED STORIES

Share it