ഹെറോയിന്‍ കടത്ത്: പാകിസ്താനികളെ ബിഎസ്എഫ് വെടിവച്ചു കൊന്നു

അമൃത്‌സര്‍: ഹെറോയിനുമായി അനധികൃതമായി അതിര്‍ത്തി കടന്ന രണ്ട് പാകിസ്താനികളെ അതിര്‍ത്തിരക്ഷാ സേന(ബിഎസ്എഫ്) വെടിവച്ചു കൊന്നു. ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശമായ ബറോവാളില്‍ ഇന്നലെ പുലര്‍ച്ചെയാണു സംഭവം. സുരക്ഷാ സേനയുടെ രാത്രി നിരീക്ഷണ സംഘമാണ് ഇരുവരെയും കണ്ടെത്തിയത്. സേനയുടെ കീഴടങ്ങാനുള്ള നിര്‍ദേശം അവഗണിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തത്. ഇതില്‍ ഒരാള്‍ ഇന്ത്യന്‍ ഭാഗത്തും രണ്ടാമത്തെയാള്‍ അന്താരാഷ്ട്ര അതിര്‍ത്തിക്കപ്പുറത്തുമാണ് മരിച്ചുവീണത്. ഇന്ത്യയില്‍ മരിച്ചയാളുടെ പക്കല്‍ നിന്ന് 45 കോടി രൂപ വിലമതിക്കുന്ന 9 കി.ഗ്രാം ഹെറോയിന്‍ കണ്ടെടുത്തു.
Next Story

RELATED STORIES

Share it