Flash News

ഹെഡ്‌ലിയുടെ വിചാരണ തടസപ്പെട്ടു

ഹെഡ്‌ലിയുടെ വിചാരണ തടസപ്പെട്ടു
X
david-coleman-headley.

മുംബൈ: മുംബൈ ആക്രമണക്കേസിലെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് ഹെഡ്‌ലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിസ്തരിക്കുന്നത് സാങ്കേതികതകരാര്‍ മൂലം തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്ന് അവസാനിപ്പിച്ച വിസ്താരം നാളെ തുടരും. മുംബൈ സെഷന്‍സ് കോടതിയിലെ പ്രത്യേക ജഡ്ജി ജി എ സനാപ് ഹെഡ്‌ലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിസ്തരിക്കുന്നതിനിടെ അമേരിക്കയിലെ വീഡിയോ സംവിധാനം തകരാറിലാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് യു എസ് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വിചാരണ നാളേക്ക് മാറ്റാന്‍ തീരുമാനിച്ചത്്.
മുംബൈ ആക്രണത്തിന് ഒരു വര്‍ഷം മുമ്പ് താജ് ഹോട്ടലില്‍ ഇന്ത്യന്‍ പ്രതിരോധവകുപ്പിലെ ശാസ്ത്രജ്ഞരെ ആക്രമിക്കാന്‍ ലശ്കറെ ത്വയ്യിബ പദ്ധതിയിട്ടെന്ന് ഡേവിഡ് ഹെഡ്‌ലി വിചാരണയ്ക്കിടെ കഴിഞ്ഞദിവസം മൊഴിനല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യത്തില്‍നിന്ന് ചാരന്മാരെ കണ്ടെത്താന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ തന്നോട് [related]ആവശ്യപ്പെട്ടിരുന്നെന്നതുള്‍പ്പടെയുള്ള നിരവധി കാര്യങ്ങളും രണ്ടുദിവസത്തെ വിചാരണയ്ക്കിടെ ഹെഡ്‌ലി പറഞ്ഞിരുന്നു
Next Story

RELATED STORIES

Share it